ഫോട്ടോഗ്രഫി രക്തത്തില്‍ അലിഞ്ഞവര്‍ക്ക് മറക്കാനാവാത്ത പേരാണ് കൊഡാക്. ഫിലിമും കാമറയും ആരുടെയും ഓര്‍മയില്‍ മിന്നിമറയും. ഡിജിറ്റല്‍ കാമറകളുടെ വരവോടെ ഈ രണ്ട് രംഗവും തള്ളിക്കളഞ്ഞ അമേരിക്കന്‍ കമ്പനി കൊഡാക് സ്മാര്‍ട്ട്ഫോണിറക്കി കഴിവുതെളിയിക്കാനുള്ള പെടാപ്പാടിലാണ്. കഴിഞ്ഞവര്‍ഷം Kodak IM5 എന്ന സ്മാര്‍ട്ട്ഫോണ്‍ ഇറക്കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോള്‍ ഫോട്ടോഗ്രഫി പ്രേമികള്‍ക്കായി 21 മെഗാപിക്സല്‍ പിന്‍കാമറയുള്ള ഏക്ത്ര (Kodak Ektra) സ്മാര്‍ട്ട്ഫോണുമായാണ് കൊഡാക്കിന്‍െറ രണ്ടാംവരവ്. പഴയ കൊഡാക് കാമറയുടേ പേരായ ഏക്ത്ര വണ്ണിനെ ഓര്‍മിപ്പിക്കുകയാണിത്. ഡിഎസ്എല്‍ആറിന്‍െറ സംവിധാനങ്ങളുള്ള കാമറയാണ് ഇതിന്. പഴമ തോന്നിപ്പിക്കുന്ന രൂപവും ഡിജിറ്റല്‍ കാമറയുടേതിന് തുല്യമാണ്. സ്മാര്‍ട്ട്ഫോണിന്‍െറ പിന്നില്‍ കാണുന്ന വലിയ ലെന്‍സ് തന്നെ ഈ കാര്യം അടിവരയിടും. ഡിസംബറില്‍ യൂറോപ്യന്‍ വിപണിയില്‍ ഇറങ്ങുന്ന ഇതിന് അവിടെ ഏകദേശം 36,800 രൂപയാണ് വില.
ക്യാറ്റ് എന്ന പേരില്‍ പരുക്കന്‍ ഫോണുകള്‍ ഇറക്കുന്ന പരുക്കന്‍യുകെ ആസ്ഥാനമായ ബുള്ളിറ്റ് ഗ്രൂപ്പാണ് കൊഡാകിനായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്നത്. f/2.0 അപ്പര്‍ച്ചര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഫെയിസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്, ഇരട്ട എല്‍ഇഡി ഫ്ളാഷ് എന്നിവയുള്ള 21 മെഗാപിക്സല്‍ ഫാസ്റ്റ് ഫോക്കന്‍ പിന്‍കാമറയാണ് പ്രധാന ആകര്‍ഷണം. f/2.2 അപ്പര്‍ച്ചറും ഫെയിസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസുമുള്ള 13 മെഗാപിക്സല്‍ കാമറയാണ് മുന്നില്‍. ഡിഎസ്എല്‍ആര്‍ മോഡുകളായ സ്മാര്‍ട്ട് ഓട്ടോ, പോര്‍ട്രെയിറ്റ്, മാനുവല്‍, സ്പോര്‍ട്സ്, നൈറ്റ്ടൈം, എച്ചഡിആര്‍, പനോരമ, മാക്രോ, ലാന്‍ഡ്സ്കേപ് എന്നിവയും ഫോര്‍കെ വീഡിയോയുമുണ്ട്. എക്സ്പോഷര്‍, ഐഎസ്ഒ, ഫോക്കല്‍ ദൂരം, വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍ എന്നിവ ക്രമീകരിക്കാന്‍ അഡ്വാന്‍സ്ഡ് മോഡ് സഹായിക്കും. ഫോട്ടോകളുടെ കോപ്പി എടുക്കാന്‍ പ്രിന്‍റ് എന്ന ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ എഡിറ്റിങ് ആപ്പുകളായ പ്രിസ്മ, അഡോബെ ലൈറ്റ്റൂം എന്നിവയെ പിന്തുണക്കുമെങ്കിലും ഉള്ളിലുള്ളത് സ്നാപ്സീഡ് മാത്രമാണ്. 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 441 പിക്സല്‍ വ്യക്തത, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 2.3 ജിഗാഹെര്‍ട്സ് പത്തുകോര്‍ ഹെലിയോ എക്സ് 20 പ്രോസസര്‍, മുന്ന് ജി.ബി റാം, കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.