ഷിയോമിയും വൂവും ടി.വി വിപണിയിൽ നിറഞ്ഞാടുേമ്പാൾ കൈയും കെട്ടി നോക്കിനിൽക്കാൻ കോഡാക്കിനാവുമോ? ഫിലിം കാമറയുടെ നല്ലകാലത്തെ പേരിനുടമയാണെന്ന് പറഞ്ഞിട്ട് വിലപ്പോവില്ലല്ലോ. അവിടെ ഗുണവും വിലക്കുറവുംകൊണ്ടേ രക്ഷയുള്ളൂ. ആ വഴിക്ക് ഒരു കൈ നോക്കാനാണ് കോഡാക്കിെൻറ നീക്കം. 34,999 രൂപയുടെ 50 ഇഞ്ച് ഫോർകെ അൾട്രാ ഹൈ ഡെഫനിഷൻ സ്മാർട്ട് എൽ.ഇ.ഡി ടി.വി (Kodak 4K 50UHDX) യാണ് കൊഡാകിെൻറ ബ്രാൻഡ് നാമത്തിൽ ഉടമകളായ സൂപ്പർ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തിറക്കിയത്. ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന.
3840 x 2160 പിക്സൽ റസലൂഷൻ സ്ക്രീൻ, 1.4 ജിഗാഹെർട്സ് ഇരട്ട കോർ പ്രോസസർ, മാലി ടി 720 ഗ്രാഫിക്സ്, ഒരു ജി.ബി റാം, എട്ട് ജി.ബി ഇേൻറണൽ സ്റ്റോറേജ്, ആൻഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, കണക്ടിവിറ്റിക്കായി ലാൻ, വൈ ഫൈ, മിറാകാസ്റ്റ് എന്നിവയുമുണ്ട്. ജി^മെയിൽ, യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ പ്രീ ഇൻസ്റ്റാളാണ്. തെളിച്ചത്തിന് 500 നിറ്റ്സ് ബ്രൈറ്റ്നസും മികച്ച ചലനത്തിന് 60 ഹെർട്സ് റിഫ്രഷ് േററ്റുമുള്ള ഡിസ്പ്ലേയാണ്.
രണ്ട് 10 വാട്ട് സ്പീക്കറുകൾ, മൂന്ന് എച്ച്.ഡി.എം.െഎ പോർട്ടുകൾ, രണ്ട് യു.എസ്.ബി പോർട്ടുകൾ, 11.6 കിലോ ഭാരം എന്നിവയാണ് മറ്റ് പ്രത്യേകതകൾ. എൽ.ഇ.ഡി ടി.വിയുമായി 2016 ആഗസ്റ്റിലാണ് കൊഡാക് ഇന്ത്യൻ വിപണിയിൽ എത്തിയത്. 32 ഇഞ്ച്, 40 ഇഞ്ച് വലുപ്പത്തിലുള്ള സ്മാർട്ട് എൽ.ഇ.ഡി ടി.വികൾ നേരേത്ത ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.