എച്ച്.ഡി എന്നും മറ്റും വെബ്കാമുകളിൽ എഴുതാറുണ്ടെങ്കിലും വിഡിയോ ഗുണമേന്മയിൽ ഇതുവരെ ഫലിച്ചുകണ്ടിട്ടില്ല. വിഡിയോ കാളിങ്ങിലടക്കം വി.ജി.എ െറസലൂഷനിലുള്ള കുറഞ്ഞ വിഡിയോകളാണ് പലരും പങ്കുെവച്ചിരുന്നത്. ലാപ്ടോപിൽ നിന്ന് സ്മാർട്ട്ഫോണിലേക്ക് വന്നപ്പോൾ സെൽഫിയാണ് മുൻകാമറയെ മിഴിവുള്ളതാക്കിയത്. എന്നിട്ടും വിഡിയോ കാളിൽ ആ ഗുണം ലഭിക്കുന്നില്ല.
ഇതിന് ഇൗ വെബ്കാം മറുപടി നൽകും. ലോജിടെക് ഫോർകെ അൾട്രാ ൈഹ ഡെഫനിഷൻ വിഡിയോ പിന്തുണയുള്ള വെബ്കാമുമായാണ് എത്തിയത്. ലോജിടെക് ബ്രിയോ പ്രോ (BRIO) എന്ന് പേരുള്ള ഇൗ വെബ്കാമിന് 24,995 രൂപയാണ് വില. അഞ്ച് എക്സ് സൂം, ഹൈ ൈഡനാമിക് റേഞ്ച്, വിൻേഡാസ് ഹലോ പിന്തുണ എന്നിവയുണ്ട്. 65,78,90 ഡിഗ്രി വ്യൂവിൽ ഉപയോഗിക്കാം. സ്കൈപ് അടക്കം എല്ലാ വിഡിയോ ആപ്ലിക്കേഷനുകളുമായും ചേർന്ന് പ്രവർത്തിക്കും.
ഇൻഫ്രാറെഡ് വഴി മുഖം തിരിച്ചറിയുന്ന സുരക്ഷാ സംവിധാനങ്ങളും പ്രവർത്തിക്കും. അരണ്ട വെളിച്ചത്തിലും മിഴിവുള്ള വിഡിയോകൾ സമ്മാനിക്കും. ഇരട്ട മൈക്കുകളുണ്ട്. യു.എസ്.ബി 2.0, യു.എസ്.ബി 3.0 ടൈപ് സി കണക്ടിവിറ്റിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.