താ​ങ്ങാ​വു​ന്ന വി​ല​യി​ൽ ഹെ​ഡ്ഫോ​ണു​ക​ൾ

താ​ങ്ങാ​വു​ന്ന വി​ല​യും മി​ക​വു​മു​ള്ള ഹെ​ഡ്ഫോ​ൺ തി​ര​യു​ന്ന​വ​ർ ചെ​ന്നു​നി​ൽ​ക്കു​ക ബോ​ട്ട് (boAt)എ​ന്ന പ േ​രി​ലാ​ണ്. വ​യ​ർ​െല​സ് സ്​​പീ​ക്ക​റിെ​ൻ​റ കാ​ര്യ​ത്തി​ലും ബോ​ട്ട് കീ​ശ​ചോ​ർ​ത്തി​ല്ല. മും​ബൈ ആ​സ്ഥാ​ന​മ ാ​യ ബോ​ട്ട് ഇ​റ​ക്കി​യ പു​തി​യ ഒാ​വ​ർ ഇ​യ​ർ ഹെ​ഡ്ഫോ​ണാ​ണ് ബോ​ട്ട് റോ​ക്കേ​ഴ്സ് 480 (Boat Rockerz 480). 1899 രൂ​പ​യാ​ണ് വി​ ല. ആ​മ​സോ​ൺ ഇ​ന്ത്യ വ​ഴി​യാ​ണ് വി​ൽ​പ​ന. ഒ​റ്റ ചാ​ർ​ജി​ൽ 10 മ​ണി​ക്കൂ​ർ പാ​ട്ടു​കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന 300 എം.​ എ.​എ​ച്ച് ബാ​റ്റ​റി​യാ​ണ്. മൈ​ക്രോ യു.​എ​സ്.​ബി പോ​ർ​ട്ട് വ​ഴി​യാ​ണ് ചാ​ർ​ജി​ങ്.

ചെ​വി മൂ​ടി​യി​രി​ക്ക ു​ന്ന രൂ​പ​ക​ൽ​പ​ന​യാ​യ​തി​നാ​ൽ ഒാ​വ​ർ ഇ​യ​ർ ഹെ​ഡ്ഫോ​ണു​ക​ൾ അ​ണി​യാ​ൻ സൗ​ക​ര്യ​പ്ര​ദ​വും പു​റം​ശ​ബ്​ദം അ ​ലോ​സ​ര​പ്പെ​ടു​ത്താ​ത്ത​തു​മാ​ണ്. 40 എം.​എം ഡ്രൈ​വ​റാ​ണ് ഇ​തി​ന്. 20-20,000 ഹെ​ർ​ട്​​സ്​ ആ​ണ് ഫ്രീ​ക്വ​ൻ​സി റെ​സ് പോ​ൺ​സ് പ​രി​ധി. മൈ​ക്ക്​, ബ്ലൂ​ടൂ​ത്ത് 5.0 ക​ണ​ക്ടി​വി​റ്റി​യു​മു​ണ്ട്. സ്​​റ്റീ​രി​യോ കേ​ബ്​​ൾ വ​ഴി ക​ണ​ക് ​​ട്​ ചെ​യ്യാ​നും ക​ഴി​യും.

ചാ​ർ​ജി​ങ്, പെ​യ​റി​ങ് എ​ന്നി​വ അ​റി​യാ​ൻ എ​ൽ.​ഇ.​ഡി ഇ​ൻ​ഡി​ക്കേ​റ്റ​റു​ണ്ട്. 187 ഗ്രാം ​ആ​ണ് ഭാ​രം. അ​തേ​സ​മ​യം, ബ്ലോ​പൂ​ങ്ക്റ്റ് (Blaupunkt)ഇ​യ​ർ​ഫോ​ൺ രം​ഗ​ത്തേ​ക്ക് വ​ന്ന​തും ആ​ൻ​റ് ഒാ​ഡി​യോ (Ant Audio)യു​ടെ പു​തു​നി​ര ഉ​ൽ​പ​ന്ന​ങ്ങ​ളും ബോ​ട്ടി​ന് െവ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

നി​റ​പ്പൊ​ലി​മ​യു​മായി ആ​ൻ​റ് ഒാ​ഡി​യോ
ബ്രി​ട്ടീ​ഷ് ഒാ​ഡി​യോ- അ​നു​ബ​ന്ധ ഉ​പ​ക​ര​ണ ക​മ്പ​നി​യാ​യ ആ​ൻ​റ് ഒാ​ഡി​യോ (Ant Audio) നി​റ​പ്പൊ​ലി​മ​യു​ള്ള ഇ​യ​ർ​േ​ഫാ​ണു​ക​ൾ, വ​യ​ർ​​െല​സ് സ്പീ​ക്ക​റു​ക​ൾ, ഹെ​ഡ്ഫോ​ണു​ക​ൾ എ​ന്നി​വ​യു​മാ​യാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ആ​ൻ​റ് ഒാ​ഡി​യോ അ​മ്മോ എ​ന്ന ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ന് 1399 രൂ​പ​യാ​ണ് വി​ല. പൂ​ർ​ണ ചാ​ർ​ജി​ൽ ആ​റു മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന 1000 എം.​എ.​എ​ച്ച് ബാ​റ്റ​റി​യാ​ണ്.

45 എം.​എം ആ​ണ് ഡ്രൈ​വ​ർ. വെ​ള്ളം-​പൊ​ടി പ്ര​തി​രോ​ധ​മു​ണ്ട്. TrebleX-1000 എ​ന്ന മി​നി സൗ​ണ്ട്ബാ​റി​ന് ര​ണ്ട് 50 എം.​എം ഡ്രൈ​വ​റു​ക​ളാ​ണു​ള്ള​ത്. നീ​ള​മേ​റി​യ സൗ​ണ്ട്ബാ​ർ പോ​ലു​ള്ള രൂ​പ​ക​ൽ​പ​ന​യാ​ണെ​ങ്കി​ലും വീ​ടു​ക​ളി​ൽ അ​നു​യോ​ജ്യ​മാ​ണ്. ആ​റു​മ​ണി​ക്കൂ​ർ നി​ൽ​ക്കു​ന്ന 1500 എം.​എ.​എ​ച്ച് ബാ​റ്റ​റി​യാ​ണ്. മൈ​ക്രോ എ​സ്.​ഡി കാ​ർ​ഡ്, യു.​എ​സ്.​ബി ഡ്രൈ​വ്, ഒാ​ക്സ് കേ​ബ്​ൾ എ​ന്നി​വ വ​ഴി പാ​ട്ടു കേ​ൾ​ക്കാം.

6999 രൂ​പ​യാ​ണ് വി​ല. ചെ​വി​ക്ക് അ​നു​രൂ​പ​മാ​യ Treble 900 വ​യ​ർ​​െല​സ് ഹെ​ഡ്ഫോ​ണി​ന് എ​ട്ടു​മ​ണി​ക്കൂ​ർ നി​ൽ​ക്കു​ന്ന 800 എം.​എ.​എ​ച്ച് ബാ​റ്റ​റി​യാ​ണ്. ശ​ബ്​​ദ​മേ​ന്മ​യു​ടെ കാ​ര്യ​ത്തി​ലാ​ണ് മി​ക​വ് പ്ര​ക​ട​മാ​കു​ക. ഒാ​ക്സ് കേ​ബ്​​ൾ വ​ഴി​യും ക​ണ​ക്ട് ചെ​യ്യാം. 1699 രൂ​പ​യാ​ണ് വി​ല. Treble 500 വ​യ​ർ​​െല​സ് ഹെ​ഡ്ഫോ​ൺ മൂ​ന്ന് ഇ​ര​ട്ട നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും. ഒാ​ക്സ് കേ​ബ്​ൾ വ​ഴി​യും ക​ണ​ക്ട് ചെ​യ്യാം. 10 മ​ണി​ക്കൂ​ർ ബാ​റ്റ​റി നി​ൽ​ക്കും. 1099 രൂ​പ​യാ​ണ് വി​ല.

വ​യ​റു​ള്ള ഇ​യ​ർ​േ​ഫാ​ണാ​യ Wave 702ന് 499 ​രൂ​പ​യാ​ണ് വി​ല. 10 എം.​എം ഒാ​ഡി​യോ ഡ്രൈ​വ​ർ, 3.5 എം.​എം ജാ​ക്, വ്യ​ക്ത​മാ​യ ശ​ബ്​ദം, പി​ണ​യാ​ത്ത ഫ്ലാ​റ്റ് വ​യ​ർ എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത​ക​ൾ. അ​ത്​ലറ്റു​ക​ൾ​ക്കു​ള്ള​താ​ണ് Wave Sports 450 ബ്ലൂ​ടൂ​ത്ത് ഇ​യ​ർ​ഫോ​ണു​ക​ൾ. ആ​റ് എം.​എം ഒാ​ഡി​യോ ഡ്രൈ​വ​റാ​ണ്. 160 എം.​എ.​എ​ച്ച് ബാ​റ്റ​റി 10 മ​ണി​ക്കൂ​ർ നി​ൽ​ക്കും. 1499 രൂ​പ​യാ​ണ് വി​ല. പ​ര​ന്ന കേ​ബി​ളു​ള്ള ഇ​യ​ർ​ഫോ​ണാ​യ Thump 650, Thump 560ന് 399 ​രൂ​പ​യാ​ണ് വി​ല.

മൂ​ന്ന് ഇ​യ​ർ​ഫോ​ണു​ക​ളുമായി ബ്ലോ​പൂ​ങ്ക്റ്റ്
ഒാേ​ട്ടാ മൊ​ബൈ​ൽ ഒാ​ഡി​യോ ഉ​ൽ​പ​ന്ന നി​ര​ക്ക് പേ​രു​കേ​ട്ട ജ​ർ​മ​ൻ ക​മ്പ​നി ബ്ലോ​പൂ​ങ്ക്റ്റ് (Blaupunkt) ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​ക​ൾ, ഹെ​ഡ്ഫോ​ണു​ക​ൾ, ഇ​യ​ർ​ഫോ​ണു​ക​ൾ, ടി.​വി തു​ട​ങ്ങി​യ​വ​യി​ലും കൈ​വെ​ച്ചു​ക​ഴി​ഞ്ഞു. ഇ​ന്ത്യ​യി​ൽ അ​ടു​ത്തി​ടെ മൂ​ന്ന് ഇ​യ​ർ​ഫോ​ണു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ൻ ഇ​യ​ർ ഹെ​ഡ്സെ​റ്റാ​യ വ​യ​റു​ള്ള EM01(വി​ല- 499 രൂ​പ), ബ്ലൂ​ടൂ​ത്തു​ള്ള BE-01 Floatz (വി​ല- 2499 രൂ​പ) , പൂ​ർ​ണ​മാ​യും വ​യ​ർ​​െല​സ് ഇ​യ​ർ​ബ​ഡ് BTW01 (വി​ല-5999 രൂ​പ) എ​ന്നി​വ​യാ​ണ​വ.

ട​ച്ച് ക​ൺ​ട്രോ​ളു​ള്ള BTW01ന് ​വെ​ള്ളം-​പൊ​ടി പ്ര​തി​രോ​ധ​മു​ണ്ട്. ഗൂ​ഗ്​ൾ അ​സി​സ്​റ്റൻ​റ്, ആ​പ്പി​ൾ സി​രി പി​ന്തു​ണ​യു​ള്ള​തി​നാ​ൽ പ​റ​ഞ്ഞാ​ൽ നി​യ​ന്ത്രി​ക്കാം. 590 എം.​എ.​എ​ച്ചു​ള്ള ചാ​ർ​ജി​ങ് കേ​സ് വ​ഴി ഇ​യ​ർ​ബ​ഡു​ക​ൾ മൂ​ന്നു ത​വ​ണ ചാ​ർ​ജ് ചെ​യ്യാം. BE-01 Floatzനും ​വെ​ള്ളം-​പൊ​ടി പ്ര​തി​രോ​ധ​മു​ണ്ട്. 10 ഗ്രാ​മി​ൽ താ​ഴെ​യാ​ണ് ഭാ​രം. ബ്ലൂ​ടൂ​ത്ത് 5.0, മൈ​ക്രോ ഫോ​ൺ, തൊ​ടാ​തെ കോ​ളി​ങ്ങി​ന് റി​മോ​ട്ട് സൗ​ക​ര്യം എ​ന്നി​വ​യു​ണ്ട്.

Tags:    
News Summary - Low Price HeadPhones -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.