ലോസ് ആഞ്ജലസ്: കാടിെൻറ പച്ചപ്പ്, തെളിനീരുപോലെ ഒഴുകുന്ന അരുവി, ആകാശത്ത് മേഘങ്ങൾക്കിടയിൽ പതിയെ നീങ്ങുന്ന വിമാനം കൺമുന്നിലൂടെ കുതിച്ചുപായുന്ന വാഹനങ്ങൾ, ഇങ്ങനെ 3ഡി വിസ്മയങ്ങൾ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ഇവയൊക്കെ അതേപോലെ തിയറ്ററിൽ നമ്മുടെ മുന്നിലെത്തിച്ചത് പ്രത്യേക 3ഡി കണ്ണടകളാണ് എന്നാൽ, ഇത്തരം ദൃശ്യാനുഭവത്തിനൊപ്പം ഇവയെല്ലാം സ്പർശിക്കുന്നതായിക്കൂടി തോന്നിയാലോ? സംഭവം ഗംഭീരമായിരിക്കും. അതിനായാണ് 4ഡി കണ്ണടകളെത്തുന്നത്.
സിനിമ കാണുമ്പോൾ സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾ അടുത്തുകാണുന്നതു കൂടാതെ അവ നേരിട്ട് സ്പർശിക്കുന്നതായുള്ള അനുഭവമായിരിക്കും ഇൗ കണ്ണടയിലൂടെ സാധിക്കുക. ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് ഇൗ വിദ്യ സാധ്യമാവുന്നത്. യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയയിലെ ന്യൂറോ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത 4ഡി കണ്ണടകൾ വിപണിയിലെത്തുന്നതോടെ സിനിമ ആസ്വാദകർക്ക് ഇനിമുതൽ പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.
നേരത്തേ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകർ അടക്കമുള്ളവ ഇത്തരത്തിൽ പ്രചാരം നേടിയിരുന്നു. എന്നാൽ, വ്യത്യസ്തമായ ദൃശ്യാനുഭവത്തിനപ്പുറം കാര്യമായ ആളുകളെ സ്വാധീനിക്കാൻ ഇവക്ക് കഴിഞ്ഞില്ല. 4ഡി കണ്ണടകൾ വലിയശ്രദ്ധ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.