കുട്ടികളും സ്​മാർട്ടാകും, ക്വാൽകോമി​െൻറ സ്​മാർട്ട്​ വാച്ച്​ സീരിസ്​

കുട്ടികൾക്കായുള്ള പുതിയ സ്​മാർട്ട്​ വാച്ച്​ സീരിസ്​ അവതരിപ്പിക്കാനൊരുങ്ങി ക്വാൽകോം. ഇതിനായി പുതിയ ചിപ്​സെറ്റിന്​ ക്വാൽകോം രൂപം നൽകിയിട്ടുണ്ട്​. ഷാങ്​ഹായിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിലാണ് ക്വാൽകോം ചിപ്​സെറ്റ്​ പുറത്തിറക്കിയത്​. സ്​നാപ്​ഡ്രാഗൺ വെയർ 2500 പ്ലാറ്റ്​ഫോമിലാണ്​ കുട്ടികൾക്കായുള്ള സ്​മാർട്ട്​വാച്ചിനായുള്ള ചിപ്​സെറ്റിന്​ കമ്പനി രൂപം നൽകിയിരിക്കുന്നത്​.

കുട്ടികൾക്കുള്ള സ്​മാർട്ട്​വാച്ച്​ അന്വേഷിച്ചെത്തുന്ന രക്ഷിതാക്കളെല്ലാം രണ്ട്​ കാര്യങ്ങളാണ്​ പ്രധാനമായും ആവശ്യപ്പെടുന്നത്​. ഒന്ന്​ കുട്ടികളുടെ പ്രവർത്തികൾ നിരീക്ഷിക്കുക. രണ്ട്​ അവരുമായി ആശയവിനിമയം നടത്തുക. ഇതിനായി കൂടുതൽ കൃത്യമായ ലോക്കേഷൻ ട്രാക്കിങ്​ സംവിധാനം പുതിയ സ്​മാർട്ട്​ വാച്ച്​ സീരിസിൽ ഉൾപ്പെടുത്തുമെന്ന്​ ക്വാൽകോം അറിയിച്ചു​. കുട്ടികളുമായി ആശവിനിമയം  നടത്തുന്നതിനായി അഞ്ച്​ മെഗാപിക്​സലി​​െൻറ കാമറഫയും ഇൗ ചിപ്​സെറ്റോട്​ കൂടി വരുന്ന സ്​മാർട്ട്​ വാച്ചുകളിൽ ഉൾപ്പെടുത്തും.

കുറഞ്ഞ ബാറ്റററി ഉപയോഗിച്ച്​ പ്രവർത്തിക്കാൻ കഴിയുന്നതാവും ക്വാൽകോം പുറത്തിറക്കുന്ന പുതിയ സ്​മാർട്ട്​വാച്ച്​ സീരിസ്​. കുട്ടികൾക്ക്​ എത്ര വ്യായാമം ലഭിക്കുന്നുണ്ടെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പുതിയ ചിപ്​സെറ്റിന്​ കഴിയും. ഗുഗിളി​​െൻറ വോയ്​സ്​ അസിസ്​റ്റ്​ സംവിധാനവും കൂടി കൂട്ടിച്ചേർത്താവും പുതിയ വാച്ച്​ സീരിസ്​ പുറത്തിറങ്ങുക. 512 എം.ബി റാമുമായിട്ടായിരിക്കും വെയർ 2500 വിപണിയിലെത്തുക. ചൈനീസ്​ മൊബൈൽ ഫോൺ നിർമാതാക്കളായ ഹുവായുമായി ചേർന്നാവും ക്വാൽകോം സ്​മാർട്ട്​വാച്ച്​ സീരിസ്​ പുറത്തിറക്കുക.

Tags:    
News Summary - Qualcomm Introduces Smartwatch Chip For Kids-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.