നോട്ട് 7 വരുത്തിയ നഷ്ടം മറ്റ് ഫോണുകളുടെ വില്‍പനയിലൂടെ മറികടക്കാനുള്ള നീക്കത്തിലാണ് സാംസങ്. ഇതിനിടെയാണ് പണ്ടിറങ്ങിയ ഒരു ടാബിന്‍െറ പരിഷ്കരിച്ച സ്വര്‍ണ പതിപ്പുമായി സാംസങ് എത്തുന്നത്. ജനുവരിയില്‍ ഇറങ്ങിയ സാംസങ് ഗ്യാലക്സി ടാബ് പ്രോ എസിന്‍െറ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡിന് പകരം വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ടാബാണിത്. ഏകദേശം 66,700 രൂപയാണ് വില. പഴയ ടാബ് പ്രോ എസ് നാല് ജി.ബി റാമും 128 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവുമായാണ് വന്നതെങ്കില്‍ പിന്‍ഗാമി ടാബ് പ്രോ എസ് ഗോള്‍ഡ് എഡിഷന്‍ എത്തുന്നത് എട്ട് ജി.ബി റാമും 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവുമായാണ്.
ഒന്നാമന്‍ ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായില്ല. രണ്ടാമനെയും ഇന്ത്യക്കാര്‍ക്ക് കാണാനാവുമോ എന്ന് അറിയാന്‍ കാത്തിരുന്നേ പറ്റൂ. 2,160x1,440 പിക്സല്‍ റസലൂഷനുള്ള 12 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 2.2 ജിഗാഹെര്‍ട്സ് ഇന്‍റല്‍ കോര്‍ എം ത്രീ പ്രോസസര്‍, മുന്നിലും പിന്നിലും അഞ്ച് മെഗാപിക്സല്‍ കാമറകള്‍, ഒറ്റചാര്‍ജില്‍ പത്തര മണിക്കൂര്‍ നില്‍ക്കുന്ന 5200 എംഎഎച്ച് ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത് 4.1, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 694 ഗ്രാം ഭാരം, മഗ്നീഷ്യം അലോയ് ശരീരം, ഊരിമാറ്റാവുന്ന സമ്പൂര്‍ണ കീബോര്‍ഡ് എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.