വലിയ സ്​ക്രീനിൽ കാട്ടും കുഞ്ഞ്​ ​​െപ്രാജക്​ടർ

സ്മാർട്ട്ഫോണിലെ വിഡിയോകൾ വലിയ സ്ക്രീനിൽ കാണാൻ ഇൗ കുഞ്ഞൻ ​െപ്രാജക്​ടർ പോക്കറ്റിൽ കരുതിയാൽ മതി. ഏതു പ്രതലത്തിലും സിനിമ കാണാം. 29,990 രൂപ വിലയുള്ള സോണിയുടെ ‘MP-CD1’എന്ന പോർട്ടബിൾ മൊബൈൽ ​െപ്രാജക്​ടറാണ്​ ഇന്ത്യയിൽ എത്തുന്നത്​. ആഗസ്​റ്റ്​ മൂന്നിന്​ വിപണിയിൽ ഇറങ്ങും.​

280 ഗ്രാം മാത്രമാണ് ഭാരം. ചിത്രങ്ങളുടെ അവ്യക്​തതയും ശബ്​ദശല്യവും കുറക്കുന്ന സാ​േങ്കതികവിദ്യയാണ്​. ചിത്രങ്ങൾ പതിക്കുന്നത്​ നേരെയാക്കാൻ ഒാ​േട്ടാ കീസ്​റ്റോൺ കറക്​ഷനുണ്ട്​. 105 ലൂമെൻസ് തെളിച്ചത്തോടെ 16:9 അനുപാതത്തിൽ 120 ഇഞ്ച് (304.8 സെ.മീ) വലുപ്പത്തിൽ വരെ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. 350 സെമീ ദൂരത്തിൽ ​െപ്രാജക്​ടർ വെക്കണം. 854x480 പിക്സൽ റസലൂഷനാണ്. 

​െടക്സാസ് ഇൻസ്ട്ര​ുമ​െൻറ്സി​​െൻറ ‘ഡി.എൽ.പി ഇൻറലി ബ്രൈറ്റ്’ സാേങ്കതികവിദ്യയുള്ളതിനാൽ ബാറ്ററി ചാർജ് ചോരാതെ തെളിച്ചം ക്രമീകരിക്കാം. 5000 എം.എ.എച്ച് ബാറ്ററി ഒറ്റ ചാർജിൽ രണ്ടു മണിക്കൂർ നിൽക്കും. 83.0  x16.0  x 150.0 എം.എം ആണ് വലുപ്പം. ട്രൈപ്പോഡ് സോക്കറ്റ്​ ഉപയോഗിച്ച്​ മച്ചിൽവരെ ചിത്രം പ്രതിഫലിപ്പിക്കാം. 50,000 മണിക്കൂറാണ് പ്രകാശ സ്രോതസ്സി​െൻറ ആയുസ്സ്. ​െപ്രാജക്​ടർ ചൂടാവാതിരിക്കാൻ ശബ്​ദം കുറച്ച്​ പ്രവർത്തിക്കുന്ന ഫാനുണ്ട്​. എച്ച്.ഡി.എം.െഎ പോർട്ട്, യു.എസ്.ബി ടൈപ്പ്​ സി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക് എന്നിവയുമുണ്ട്. 

Tags:    
News Summary - sony mp cd1 -technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.