വാഷിങ്ടൺ: ചൈനീസ് കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നത് വിലക്കി അമേരിക്കൻ സൈന്യം. സൈബർ ഭീഷണി മുൻനിർത്തിയാണ് അമേരിക്കയുടെ നടപടി. ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി.ജെ.എ ടെക്നോളജിയുടെ ഡ്രോണുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡി.ജെ.എയുടെ ഡ്രോണുകൾക്ക് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തുന്നതെന്ന് അമേരിക്കൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനിയുടെ എല്ലാവിധ ഉൽപന്നങ്ങൾക്ക് സോഫ്റ്റ്വെയറുകൾക്കും വിലക്ക് ബാധകമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന 70 ശതമാനം ഡ്രോണുകളും നിർമിക്കുന്നത് ഡി.ജി.എയാണ്.
ഡ്രോണുകൾ വിലക്കാനുള്ള തീരുമാനം നിരാശ പകരുന്നതാണെന്ന് ഡി.ജ.എ കമ്പനി പ്രതിനിധികൾ അറിയിച്ചു. തീരുമാനം എടുക്കും മുമ്പ് അമേരിക്കൻ സൈന്യം ബന്ധപ്പെട്ടിരുന്നില്ലെന്നും ഡി.ജെ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.