ആപ്പിൾ വാച്ചിനെ അതേപടി വീണ്ടും അനുകരിച്ചിരിക്കുകയാണ് ഷിയോമി. സ്മാർട്ട്ഫോണിലടക്കം ഷിയോമി ആപ്പിളിനെ അനുകരിച്ചാണ് വിജയംകൊയ്തതെന്ന് അറിയുന്നതിനാൽ ഇതിലും അദ്ഭുതമൊന്നുമില്ല. പക്ഷേ, ആപ്പിളിന് നൽകാനാവാത്ത ഒന്ന് ഷിയോമി കൊടുക്കുന്നുണ്ട്^ വിലക്കുറവെന്ന മാസ്മരികത.
നിയോൺ സ്ട്രാപ്പിലടക്കം നൈക്കി എഡിഷൻ ആപ്പിൾ വാച്ച് ടുവിെൻറ അനുകരണമാണെങ്കിലും ഷിയോമിയുടെ അധീനതയിലുള്ള വീ ലൂപ് ഇറക്കുന്ന ‘ഹേ ത്രീ എസ്’ ( Hey 3S) എന്ന സ്പോർട്സ് സ്മാർട്ട് വാച്ചും വിലെെകാണ്ട് വിപണി പിടിക്കാൻ ഇറങ്ങി. ഏകദേശം 5000 രൂപയാണ് ചൈനയിൽ വില. ഒമ്പത് ആക്സിസ് മോഷൻ െസൻസർ, ജി.പി.എസ് സെൻസർ, 30 ദിവസം ബാറ്ററി ശേഷി, ഹൃദയമിടിപ്പ് അറിയാനുള്ള സംവിധാനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സഞ്ചരിച്ച ദൂരം, ഉറക്കം, മറ്റു ദിനചര്യകൾ എന്നിവ വിലയിരുത്തും.
176x176 പിക്സൽ െറസലൂഷനുള്ള 1.28 ഇഞ്ച് ചതുര ഡിസ്േപ്ല, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 38 ഗ്രാം ഭാരം, ബ്ലൂടൂത്ത് 4.2 കണക്ടിവിറ്റി, 50 മീറ്റർ ആഴത്തിൽ വരെ വെള്ള പ്രതിരോധം, വയർലെസ് ചാർജിങ് പിന്തുണ എന്നിവയുണ്ട്. സ്മാർട്ട്ഫോണുമായി ചേർന്നാണ് പ്രവർത്തനം. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിൽ നിലവിൽ ചൈനയിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.