ബീജിങ്: 50 ഇഞ്ച് വലിപ്പത്തിൽ ആധുനിക സൗകര്യങ്ങളുമായി ഷവോമിയുടെ പുതിയ ടി.വി. 4 കെ പാനലിൽ എച്ച്.ഡി.ആർ, ഡോൾബി സൗണ്ട് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് ടി.വി. എം.െഎ ടി.വിയുടെ 4A സിരീസിലായിരിക്കും പുതിയ ടി.വി വിപണിയിലെത്തുക. ഇന്ത്യ, ചൈന തുടങ്ങിയ വിപണികൾ ലക്ഷ്യമിട്ടാണ് പുതിയ ഉൽപന്നം പുറത്തിറക്കിയിരിക്കുന്നത്.
4K UHD(3840X2160) റെസല്യുഷനാണ് ഉള്ളത്. ഇതിനൊപ്പം ഷവോമിയുടെ സൗണ്ട് ബാറും ഉണ്ടാവും. സൗണ്ട് ബാറിൽ 10 സ്പീക്കറുകളും 2 വയർലെസ് റിയർ സാറ്റ്ലെറ്റ് സ്പീക്കറുകളും സബ്വൂഫറും ലഭിക്കും. ഡോൾബി അറ്റ്മോസ് ഒാഡിയോ സിസ്റ്റം ശബ്ദം കൂടുതൽ മികച്ചതാക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ അനന്ത സാധ്യതകളും ടി.വിയിൽ ഉപയോഗിക്കുന്നുണ്ട്. ടി.വി റിമോർട്ട് ഉപയോഗിച്ച് ശബ്ദ നിർദേശം നൽകാനുള്ള സൗകര്യം ഉണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി പാച്ച് വാൾ എന്ന ആൻഡ്രോയിഡ് യൂസർ ഇൻറർഫേസാണ് ഉപയാഗിക്കുന്നത്.
രണ്ട് ജി.ബി റാം, എട്ട് ജി.ബി സ്റ്റോറേജും ടി.വിയിലുണ്ടാകും. മൂന്ന് എച്ച്.ഡി.എം.െഎ പോർട്ടുകൾ, യു.എസ്.ബി പോർട്ടുകൾ,എതർനെറ്റ് പോർട്ട്, വൈ-ഫൈ, ബ്ലൂടുത്ത് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. ഏകദേശം 23,000 രൂപയായിരിക്കും ടി.വിയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.