ആ​ധാ​റി​ല്ലെ​ങ്കി​ൽ  മൊ​ബൈ​ൽ ന​മ്പ​ർ  ന​ഷ്​​ട​മാ​കും

ന്യൂഡൽഹി: സർക്കാർ സേവനങ്ങൾക്കും പദ്ധതികൾക്കും ആധാർ നിർബന്ധമാക്കിയതിന് പിന്നാലെ മൊബൈൽ നമ്പറുകൾക്കും ബാധകമാക്കുന്നു. 100 കോടിയിലധികമുള്ള മൊബൈൽ കണക്ഷനുകളെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടി സർക്കാർ തുടങ്ങി. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ മൊബൈൽ നമ്പർ നഷ്ടമാവും. 

അടുത്തവർഷം ഫെബ്രുവരിയോടെ മുഴുവൻ മൊബൈൽ നമ്പറുകളും ആധാർ അടിസ്ഥാനമായുള്ള കെ.വൈ.സി സംവിധാനത്തിലേക്ക് മാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം സേവനദാതാക്കൾക്ക് നോട്ടീസ് നൽകി. പുതിയ നടപടി മാധ്യമങ്ങൾ വഴിയും എസ്.എം.എസ് വഴിയും ഉപഭോക്താക്കളെ അറിയിക്കണമെന്നും ടെലികോം മന്ത്രാലയം സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്്. പോസ്റ്റ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കെല്ലാം ആധാർ നമ്പർ നൽകൽ ബാധകമാണ്. നിലവിൽ സർക്കാറിെൻറ കണക്കുപ്രകാരം 100 കോടിയിലധികം മൊബൈൽ കണക്ഷൻ അനുവദിച്ചിട്ടുണ്ട്. അതിൽ 90 ശതമാനവും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്.
 
Tags:    
News Summary - It Is Mandatory To Link Your Mobile Number To Your Aadhar Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.