കണ്ണൂർ: കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഉണ്ണികൃഷ്ണൻ എരമ്പത്ത് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടത്.
ഡ്രൈവിങ് സ്കൂൾ ഉടമക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓൺ ലൈനായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവിങ് സ്കൂൾ ഉടമ ആർ.ടി.ഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച വിവരം ആർ.ടി.ഒ ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കൂടുതൽ പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി മനസിലായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.