വാഷിങ്ടൺ: വീട്ടുവേലക്കാരുടെ അതേ കൃത്യതയോടെ ജോലി ചെയ്യാനാകുന്ന മനുഷ്യ റൊബോട്ടിന്‍റെ നിർമാണം വൈകാതെ ആരംഭിക്കാനൊരുങ്ങി പ്രമുഖ സംരംഭകൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കമ്പനി ടെസ്ല. മനുഷ്യരെ വെച്ചുെചയ്യേണ്ടിവരുന്ന പല ജോലികളും ഇവക്കാകുമെന്നാണ് അവകാശവാദം. അടുത്ത വർഷം ഇതിന്‍റെ മാതൃക അവതരിപ്പിക്കുമെന്ന് മസ്ക് പറയുന്നു.
ഒരു സാധാരണ മനുഷ്യന്‍റെ ശരാശരി ഉയരമാകും ഇതിനും- അഞ്ചു മുതൽ എട്ടടി വരെ ഉയരം. മുഖത്തിനു പകരം അതേ സ്ഥാനത്ത് സ്ക്രീനാകും. ഏകദേശം 57 കിലോ ആകും തൂക്കം. മണിക്കൂറിൽ എട്ടുകിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. സുരക്ഷിതമല്ലെന്ന് മനുഷ്യർക്ക് തോന്നുന്ന, വിരസമായ ജോലികൾക്ക് റൊബോട്ട് മിടുക്കനാണെന്ന് ഇലോൺ മസ്ക് പറയുന്നു. നിലവിൽ വാഹനങ്ങളിൽ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന ടെസ്ല ഈ രംഗത്തും പരമാവധി ഉപയോഗിക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ റൊബോട്ടിക്സ് കമ്പനിയാണ് തന്‍റെതെന്നാണ് മസ്കിന്റെ അവകാശവാദം. അതിനാൽ ഈ റൊബോട്ട് നിർമാണവും അത്ര ശ്രമകരമാകിെല്ലന്നും അദ്ദേഹം പറയുന്നു.
നിർമാണം ഇപ്പോഴും പ്രാഥമിക ഘട്ടം കടക്കാത്തതിനാൽ എന്നു പുറത്തിറക്കുമെന്ന് ടെസ്ല പറയുന്നില്ല. നേരത്തെ പ്രഖ്യാപിച്ച പലതും പുറത്തിറക്കിയിട്ടില്ലെന്ന പ്രത്യേകതയും ടെസ്ലക്കും മസ്കിനുമുണ്ട്. അതിനാൽ ഇതും സാധ്യമാകുമോയെന്ന് കാത്തിരുന്ന് കാണണം.
ബഹിരാകാശ വിനോദ സഞ്ചാരമേഖലയിലാണ് െജഫ് ബിസോസ്, റിച്ചാഡ് ബ്രാൻസൺ എന്നിവർക്കൊപ്പം മസ്കിന്റെയും പ്രധാന ശ്രദ്ധയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.