വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

കോട്ടയം: വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​. വാട്​സ്​ആപ്​ വെരിഫിക്കേഷനുവേണ്ടിയുള്ള ആറക്ക ഒ.ടി.പി ഫോണിലേക്ക്​ വരുന്ന സമയത്തുതന്നെ അജ്ഞാത കാളിലൂടെ ഒ.ടി.പി ആവശ്യപ്പെടുകയാണ്​ തട്ടിപ്പുകാർ ചെയ്യുന്ന

ത്​. അറിയാതെ ഒ.ടി.പി പങ്കിട്ടാൽ കെണിയിൽപെടും. തട്ടിയെടുക്കുന്ന വാട്​സ്​ആപ്​ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസേജിലൂടെ പണം ആവശ്യപ്പെടുകയാണ്​ തട്ടിപ്പ്​ രീതിയെന്നും പൊലീസ്​ പറയുന്നു.

വാട്​സ്​ആപ്​ ചോരുന്നതോടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും സാധ്യതയുണ്ട്​.

Tags:    
News Summary - Fraud under the guise of WhatsApp OTP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.