ആഴ്ച്ചകൾക്കുള്ളിൽ ആസ്ട്രേലിയയിൽ സ്വന്തം ന്യൂസ് വെബ്സൈറ്റ് ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ ടെക് ഭീമൻ ഗൂഗ്ൾ. ഗൂഗ്ളിെൻറ സംരംഭത്തിനായി വാർത്തകളും ലേഖനങ്ങളും നൽകുന്നതിന് കരാർ ഒപ്പിട്ട പ്രാദേശിക മാധ്യമം തന്നെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉള്ളടക്കത്തിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിൽ നിയമ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് സെർച്ച് എഞ്ചിൻ ഭീമൻ സ്വന്തം ന്യൂസ് വെബ് സൈറ്റുമായി മുന്നോട്ടുവരുന്നത് എന്നതും ശ്രദ്ദേയമാണ്.
സേർച്ച് എഞ്ചിനിൽ ദൃശ്യമാകുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് അതാത് പ്രാദേശിക വാർത്താ മാധ്യമങ്ങൾക്ക് ഗൂഗ്ൾ പണം നൽകണമെന്നായിരുന്നു ആസ്‌ട്രേലിയൻ ഗവൺമെൻറിെൻറ ആസൂത്രിതമായ നിയമനിർമ്മാണം. എന്നാൽ അതിനെതിരെയുള്ള കമ്പനിയുടെ ഏറ്റവും പുതിയ തന്ത്രമാണ് പുതിയ ന്യൂസ് വെബ്സൈറ്റ്. 'ഫെബ്രുവരിയിൽ ന്യൂസ് ഷോകേസ് ഉത്പന്നം ലോഞ്ച് ചെയ്യാനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഗൂഗ്ൾ തന്നെ സമീപിച്ചതായി' ദ കോൺവർസേഷൻ എന്ന ന്യൂസ് സൈറ്റിെൻറ എഡിറ്റർ മിഷ കെച്ചൽ അറിയിച്ചിട്ടുണ്ട്.
ഉള്ളടക്കത്തിനായി ദ കോൺവർസേഷൻ ഉൾപ്പെടെയുള്ള ഏഴ് ചെറിയ പ്രാദേശിക വാർത്ത ഒൗട്ട്ലെറ്റുകളുമായി കരാർ ഒപ്പിട്ട്, കഴിഞ്ഞ ജൂണിൽ തന്നെ സംരംഭം തുടങ്ങാൻ ഗൂഗ്ൾ തീരുമാനിച്ചിരുന്നെങ്കിലും നിയന്ത്രണ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ലോഞ്ചിങ് ആസ്‌ട്രേലിയൻ സർക്കാർ വൈകിപ്പിക്കുകയായിരുന്നു. അതേസമയം, ലോകത്തെവിടെയുമില്ലാത്ത പുതിയ നിയമവുമായി സർക്കാർ മുന്നോട്ടുപോയാൽ തങ്ങളുടെ സെർച്ച് എഞ്ചിൻ തന്നെ രാജ്യത്ത് നിന്ന് പിൻവലിക്കുമെന്ന് ഗൂഗിൾ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് മെൽ സിൽവ കഴിഞ്ഞ ആഴ്ച നടന്ന പാർലമെൻററി ഹിയറിംഗിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.