കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമിയുടെ റെഡ്മി 13 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമിയുടെ റെഡ്മി 13 5ജി ഇന്ത്യയിൽ അവതരിച്ചു. മുൻഗാമി റെഡ്മി 12 5ജി അവതരിപ്പിച്ച് പത്തു മാസങ്ങൾക്കുശേഷമാണ് മോഡലിന്‍റെ അപ്ഡേറ്റ് വന്നിരിക്കുന്നത്.

6.79 ഇഞ്ച് ഡിസ് പ്ലേയിൽ 90 ഹെഡ്സ് റിഫ്രഷ് റേറ്റുമായാണ് മോഡൽ എത്തിയിരിക്കുന്നത്. ബാക്ക് പാനലിൽ കോർണിങ് ഗൊറില്ല ഗ്ലാസ് നൽകിയിരിക്കുന്നു.

ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസ്സർ ശക്തി പകരുന്ന റെഡ്മി 13 5ജി, 15,000 രൂപക്കുള്ളിൽ ലഭ്യമായ മികച്ച 5ജി മോഡലായാണ് വിലയിരുത്തപ്പെടുന്നത്.

റെഡ്മി 13 5ജിയുടെ വനില എന്ന മോഡലിന് 13,999 രൂപയാണ് വില. 6 ജി.ബി റാം, 128 ജി.ബി സ്റ്റോറേജും ഈ വേരിയന്‍റിൽ ലഭ്യമാകും. 8 ജി.ബി, 128 ജി.ബി സ്റ്റോറേജാണ് മറ്റൊരു വേരിയന്‍റ്. ഓഷ്യൻ ബ്ലൂ, പേൾ പിങ്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Tags:    
News Summary - Redmi 13 5G launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.