ഇനി ​വോയ്സ് മെസേജുകൾ കേൾക്കേണ്ട, വായിക്കാം; കിടിലൻ ഫീച്ചറുമായി വാട്സാപ്പ്

വോയ്സ് മെസേജുകൾ വായിക്കാൻ കഴിയുന്ന കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ചില ബീറ്റ യൂസർമാർക്ക് വാട്സാപ്പ് ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നും വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭിക്കുക. അയക്കുന്ന സന്ദേശങ്ങളും ലഭിക്കുന്ന സന്ദേശങ്ങളും ഇത്തരത്തിൽ ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റാൻ സാധിക്കും.

ഇതിനായി വിവിധ ഭാഷകളുടെ ഡാറ്റ പാക്കുകൾ ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യണം. ട്രാൻസ്ക്രിപ്റ്റ് ചെയ്യാനായി വോയ്സ് നോട്ടുകൾ പുറത്തുള്ള സെർവറുകളിലേക്ക് അയക്കില്ല. ഫോണിനുള്ളിൽ തന്നെയാണ് ട്രാൻസ്ക്രിപ്ഷൻ നടക്കുക.

അടുത്തിടെയാണ് മെറ്റ എ.ഐ ചാറ്റ്ബോട്ട് വാട്സാപ്പിൽ വന്നത്. ഇതിനകം ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയെടുക്കാൻ ഈ ചാറ്റ്ബോട്ട് ഫീച്ചറിന് സാധിച്ചിരുന്നു.

Tags:    
News Summary - WhatsApp beta for Android 2.24.15.5: what's new?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.