ഐഫോൺ കാമറ കൊണ്ട് കഥ പറഞ്ഞ് തമിഴ്നാട്ടിലെ വിദ്യാർഥികൾ; കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ആപ്പിൾ സി.ഇ.ഒ

തമിഴ്നാട്ടിലെ ഹൈസ്കൂൾ വിദ്യാർഥികൾ ഐഫോൺ 13 മിനിയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്.

''തമിഴ്നാട്ടിൽ നിന്നുള്ള 40 ഹൈസ്‌കൂൾ വിദ്യാർഥികൾ അവരുടെ സമൂഹത്തിന്റെ മനോഹാരിത ഐഫോൺ 13 മിനിയിൽ പകർത്തിയപ്പോൾ... ചെന്നൈ ഫോട്ടോ ബിനാലെയുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ എഗ്‌മോർ മ്യൂസിയത്തിലെ വിദ്യാർത്ഥികളുടെ ഷോകേസിൽ അവരുടെ ചിത്രങ്ങൾ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നു''. - അടിക്കുറിപ്പായി ടിം കുക്ക് കുറിച്ചു.

വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ "എ ലാൻഡ് ഓഫ് സ്റ്റോറീസ്" എന്ന പേരിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 






കൂടുതൽ ചിത്രങ്ങൾക്കായി ഈ 'ലിങ്ക്' സന്ദർശിക്കുക

Tags:    
News Summary - Apple CEO shares pics taken by tamil nadu students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.