ഈ ഐഫോൺ 13 പ്രോ മാക്​സിന്​ വില 22 ലക്ഷം രൂപയിലധികം; കാരണമിതാണ്​...!

ടെക്​ ലോകം കാത്തിരുന്ന ആപ്പിൾ ഫ്ലാഗ്​ഷിപ്പ്​ ഐഫോൺ 13 സീരീസ് കാലിഫോർണിയ സ്ട്രീമിംഗ് ഇവന്റിലൂടെ കഴിഞ്ഞയാഴ്ചയായിരുന്നു അവതരിക്കപ്പെട്ടത്​​. ​ഫോണി​െൻറ ഔദ്യോഗിക ലോഞ്ചിന്​ പിന്നാലെ, പതിവ്​ തെറ്റിക്കാതെ റഷ്യ ആസ്ഥാനമായ ആഡംബര ഐഫോൺ-മോഡേഴ്സ് 'കാവിയാർ' അവരുടെ ഐഫോൺ വേർഷനുമായി എത്തിയിരിക്കുകയാണ്​. ഐഫോൺ 13 പ്രോ, 13 പ്രോ മാക്സ് മോഡലുകളുടെ പുതിയ "പെയർ ഓഫ് കിംഗ്സ്" ശേഖരമാണ്​ കാവിയാർ പുറത്തിറക്കിയത്​, അതിൽ ഒരു മോഡലിന്​ വില 22 ലക്ഷത്തിലധികം രൂപ വരും...!!!!!

റോളക്സ് വാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​ നിർമിച്ചതാണ്​ കാവിയാർ പെയർ ഓഫ് കിംഗ്സ് ഐഫോണുകൾ.

ബെൻ‌വെനുറ്റോ

കൂട്ടത്തിൽ ഏറ്റവും വില കൂടുതൽ കാവിയാർ ഐഫോൺ 13, 13 പ്രോയുടെ ബെൻ‌വെനുറ്റോ വകഭേദത്തിനാണ്​. റോളക്സ് സെല്ലിനി വാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണിത്​. കസ്റ്റം ഐഫോണിനും റോളക്സ്​ വാച്ചിനും വിഖ്യാതനായ ഇറ്റാലിയൻ ശിൽപി ബെൻ‌വെനുറ്റോ സെല്ലിനിയുടെ പേരാണ് നൽകിയിരിക്കുന്നത്.


ഫോണി​െൻറ പുറകിലെ പാനലി​െൻറ മുകൾഭാഗത്ത് വെള്ള നിറത്തിലുള്ള അലങ്കാര രൂപകൽപ്പനയും താഴത്തെ പകുതിയിൽ മുതലത്തോലിൽ നിർമിച്ച ലെതർ കൊണ്ടുള്ള ഡിസൈനുമാണ്​​. വൈറ്റ്​ ഗോൾഡിൽ നിർമ്മിച്ച മുകൾ ഭാഗത്തിന്​ ഹിപ്നോട്ടിക് ഡിസൈനാണ്​. കൂടെ കാവിയാർ ബ്രാൻഡിങ്ങു കാണാം.

കാവിയാർ ബെൻ‌വെനുറ്റോ ഐഫോൺ 13 സീരീസിലെ 128 ജിബിയുള്ള 13 പ്രോ വകഭേദത്തിന്​ 18.50 ലക്ഷം രൂപയാണ്​ വില​. ഒരു ടെറാബൈറ്റുള്ള ഏറ്റവും മുന്തിയ മോഡലിനാക​െട്ട 22.68 ലക്ഷം രൂപ നൽകേണ്ടി വരും.

ബെൻ‌വെനുറ്റോ മോഡലുകൾക്ക് പുറമേ, പെയർ ഓഫ് കിംഗ്സ് ശേഖരത്തി​െൻറ ഭാഗമായി കാവിയാർ മറ്റ്​ ചില കസ്റ്റം-മോഡഡ് ഐഫോൺ 13 മോഡലുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒലിവ്​ ​റേയ്​സ്​ കലക്ഷൻ, ഡാർക്​ സ്​കൈ കലക്ഷൻ, മീറ്റിയറൈറ്റ്​ കലക്ഷൻ, യാച്ച്​ ക്ലബ്​ കലക്ഷൻ എന്നിവയാണവ.

ഒലിവ്​ റേയ്​സ്​ സീരീസ്​


വില:  4,70,470 രൂപ മുതൽ 6,23,115 രൂപ വരെ

ഡാർക്​ സ്​കൈ സീരീസ്​


വില: 5,09,553 രൂപ മുതൽ 6,28,277 രൂപ വരെ

 മീറ്റിയറൈറ്റ് സീരീസ്​


വില: 5,20,614 രൂപ മുതൽ 6,40,076 രൂപ വരെ

യാച്ച്​ ക്ലബ് സീരീസ്​


വില: 4,82,269 രൂപ മുതൽ 6,00,993 രൂപ വരെ



Tags:    
News Summary - Check out Caviars Rolex-Inspired iPhone 13 series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.