സാംസങ്ങിൽ നിന്ന് ഇനി നോട്ട് സീരീസിലുള്ള ഫോണുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് പുതിയ ഗ്യാലക്സി എസ്22 അൾട്രക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാരണം മറ്റൊന്നുമല്ല, എസ്22 അൾട്ര വരുന്നത് നോട്ട് സീരീസ് പോലെ ബിൽറ്റ്-ഇൻ എസ്-പെന്നുമായാണ്. അത് സ്ഥിരീകരിച്ചുകൊണ്ട് എസ്22 അൾട്രയുടെ ചില ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
പ്രമുഖ ടിപ്സ്റ്ററായ സ്റ്റീവ് എച്ച്. മക്ഫ്ലൈ (ഓൺലീക്സ് ) ആണ് ഫോണിെൻറ ഡിസൈൻ ലീക്കാക്കിയത്. കൂടെ, എസ്22, എസ്22 പ്ലസ് എന്നിവയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പി ഷേപ്പിലുള്ള കാമറയാണ് എസ്22 അൾട്രയിൽ. രൂപം നോട്ട് സീരീസും എസ് സീരീസും കൂടിച്ചേർന്നതാണ് എന്ന് പറയാം. 10.5mm ആയിരിക്കും ഫോണിെൻറ തിക്നസ്. 6.8 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിന്. മുൻ കാമറ ഡിസ്പ്ലേയിൽ പഞ്ച്ഹോൾ കട്ടൗട്ടിലായി സജ്ജീകരിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.