ചിത്രശലഭങ്ങളാൽ ചുറ്റപ്പെട്ട ഒരു പെൺ ഗൊറില്ലയുടെ അതിമനോഹരമായ ചിത്രത്തിന് ആഗോളതലത്തിലുള്ള പ്രമുഖ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വെച്ച് യു.കെയുടെ അനുപ് ഷാ പകർത്തിയ ചിത്രത്തിനാണ് ദി നേച്ചർ കൺസേർവൻസിയുടെ 2021 ലെ ആഗോള ഫോട്ടോ മത്സരത്തിൽ ഉന്നത പുരസ്കാരം ലഭിച്ചത്.
പടിഞ്ഞാറൻ താഴ്വരയിൽ കാണപ്പെടുന്ന പെൺ ഗൊറില്ല 'മാലുയി' അസ്വസ്ഥയായി ചിത്രശലഭക്കൂട്ടത്തിന് നടുവിലൂടെ നടക്കുന്നു... -എന്ന അടിക്കുറിപ്പോടെയെത്തിയ ചിത്രം ഒരു ലക്ഷത്തോളം എൻട്രികളോടാണ് മത്സരിച്ചത്. ചിത്രം പകർത്തിയ അനുപ് ഷായ്ക്ക് 4000 ഡോളർ വിലമതിക്കുന്ന കാമറ പാക്കേജാണ് സമ്മാനമായി ലഭിക്കുക.
പീപ്പിൾ ചോയ്സ് പുരസ്കാരം ലഭിച്ച ചിത്രം
ലാൻഡ്സ്കേപ് വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിച്ച ചിത്രം
ലാൻഡ്സ്കേപ് വിഭാഗത്തിൽ രണ്ടാം സമ്മാനം ലഭിച്ച ചിത്രം
ലാൻഡ്സ്കേപ് വിഭാഗത്തിൽ മൂന്നാം സമ്മാനം ലഭിച്ച ചിത്രം
പ്രത്യേക പരാമർശം ലഭിച്ച ചിത്രം
കൂടുതൽ ചിത്രങ്ങൾ കാണാൻ petapixel.com സന്ദർശിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.