കോട്ടയം: സാഹസിക ടൂറിസത്തിെൻറ ഭാഗമായി കുമരകത്ത് 26 കയാക്കുകൾ ഒരുക്കി. ഒരാൾ തുഴയുന്ന കയാക്കുകൾക്ക് 400 രൂപയും രണ്ടുപേർക്ക് തുഴയാവുന്ന കയാക്കിന് 500 രൂപയുമാണ് ഒരു മണിക്കൂറിന് വാടകയായി ഈടാക്കുന്നത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആരംഭിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ശ്രീനാരായണ ജയന്തി മത്സര വള്ളംകളി പവിലിയനിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു അധ്യക്ഷതവഹിച്ചു.
തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. ജോഷി, അംഗങ്ങളായ ആർഷ ബൈജു, വി.സി. അഭിലാഷ്, ശ്രീനാരായണ ജയന്തി ബോട്ട് റെയ്സ് ക്ലബ് പ്രസിഡൻറ് വി.എസ്. സുഗേഷ്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് അഡ്വ. വി.പി. അശോകൻ, ആറ്റമംഗലം പള്ളി വികാരി ഫാ. അജീഷ് ജെ.പുന്നൻ, ക്ലബ് ജനറൽ സെക്രട്ടറി പി.എസ്. രഘു, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.