ഇനിയില്ല ആ സാഹസിക യാത്രകൾ; ബൈക്കർ ദമ്പതികൾക്ക്​ കോവിഡിന്​ മുന്നിൽ സഡ്ഡൻ ബ്രേക്ക്​

​പ്രായം 71ഉം 65ഉം ആയെങ്കിലും ബംഗളൂരു സ്വദേശികളായ ഒാംപ്രകാശ്​ സിദ്ധനഞ്ജപ്പക്കും ഭാര്യ സാവിത്രിക്കും ബുള്ളറ്റ്​ റൈഡുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. ഇരുവരും കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ​ബുള്ളറ്റ്​ ഒാടിച്ച്​ പോയത്​ 50ഒാളം റൈഡുകളാണ്​. കൂടുതൽ യാത്രകൾക്ക്​ തയാറെടുക്കുന്നതിനിടെയാണ്​ ഇരുവരെയും കോവിഡ്​ കീഴടക്കിയതും​ മരണം തട്ടിയെടുത്തതും.

സാധാരണ ബൈക്കർ ക്ലബുകളിലെ അംഗങ്ങൾ ഭൂരിഭാഗവും യുവാക്കളായിരിക്കും. എന്നാൽ, ഒാംപ്രകാശും സാവിത്രിയും ബംഗളൂരുവിലെ പ്രധാന ക്ലബുകളിൾ അംഗമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോയൽ എൻഫീൽഡ് ബൈക്കിൽ 50ഓളം റൈഡുകൾ അവർ പൂർത്തിയാക്കി. 2117 കിലോമീറ്റർ നീണ്ടുനിന്ന ദക്ഷിണേന്ത്യൻ പര്യടനവും അതിൽ ഉൾപ്പെടും.



സാഹസികത അവരുടെ രക്തത്തിൽ അലിഞ്ഞിരുന്നുവെന്ന്​ ഡെൽ ഇ.എം.സിയിലെ സോഫ്​റ്റ്​വെയർ എൻജിനീയറായ മകൻ ഓം ഗണേഷ് പറയുന്നു. '1970കളിൽ ട്രെക്കിങ്ങിനോടായിരുന്നു പിതാവി​െൻറ ആദ്യ പ്രണയം. 1983ൽ വിവാഹതിരായ ശേഷം മാതാപിതാക്കൾ ഹിമാലയത്തിലെ മലനിരകൾ കീഴടക്കി. ഇടക്ക്​ ഞങ്ങളെയും കൊണ്ടുപോകാറുണ്ടായിരുന്നു. 2011ൽ കം‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫസിൽനിന്ന് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറലായാണ്​ പിതാവ്​ വിരമിക്കുന്നത്​. മൂന്നു വർഷത്തിനുശേഷം ഞങ്ങൾ അദ്ദേഹത്തിന്​ 100 സി.സി ബൈക്കിന് പകരം ഒരു എൻ‌ഫീൽഡ് നൽകി. പിന്നീടുള്ള യാത്രകൾ അതിലായിരുന്നു' -ഗണേഷ് ഓർക്കുന്നു.

'ഒരു വീട്ടമ്മയായ എ​െൻറ അമ്മ എപ്പോഴും അച്ഛനോടൊപ്പം ആവേശത്തോടെ കൂടെയുണ്ടാകും. അവരുടെ എല്ലാ യാത്രകളും ഒരുമിച്ചാണ്​ ആസൂത്രണം ചെയ്യാറ്​' -ഗണേഷ്​ കൂട്ടിച്ചേർത്തു.

അച്ചടക്കമുള്ള റൈഡറായിരുന്നു ഒാംപ്രകാ​െശന്ന്​ ബംഗളൂരു ആസ്​ഥാനമായുള്ള റോഡ്​ ത്രില്ലി​െൻറ സ്​ഥാപക അംഗം ജസീന്ത്​ പോൾ പറയുന്നു. 'എല്ലാവരും അവരെ ഇഷ്ടപ്പെട്ടു. നാല്​ വർഷം മുമ്പാണ് അവർ റോഡ് ത്രില്ലിൽ ചേർന്നത്. ദീർഘദൂര യാത്രകൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. റൈഡുകൾക്കിടയിൽ ഇടവേള പോലും അദ്ദേഹത്തിന്​ ആവശ്യമില്ലായിരുന്നു. കൂടാതെ ഞങ്ങളുടെ നൈറ്റ്​ റൈഡുകളും അ​വർ നഷ്‌ടപ്പെടുത്താറില്ല' -ജസീന്ത്​ പറഞ്ഞു.


അവരുടെ ധീരമായ മനോഭാവം ഏ​വരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഓഫ്-റോഡ് റൈഡുകൾക്ക്​ അവർ രജിസ്റ്റർ ചെയ്യുമ്പോൾ ഞങ്ങൾ പരിഭ്രാന്തരാകും. യാത്ര ഒഴിവാക്കാൻ അവരെ ബോധ്യപ്പെടുത്താറുണ്ട്​. പക്ഷെ, അവർ ഉറച്ചുനിൽക്കും. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്, ചില വീഴ്ചകൾക്കിടയിലും അവർ ആ യാത്രകൾ വിജയകരമായി പൂർത്തിയാക്കി' ^ജസീന്ത് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം റോഡ് ത്രിൽ കൂട്ടായ്​മകളിലെ മികച്ച ദമ്പതികൾക്കുള്ള പുരസ്കാരവും ഇവർക്കായിരുന്നു.

'ഒരിക്കൽ യാത്രക്കിടയിലുണ്ടായ അപകടം അവർ കർണാടകക്ക്​ പുറത്തുപോലും ജനസമ്മതരാണെന്ന്​ തെളിയിച്ചു. ദമ്പതികൾ സിക്കിമിലേക്കുള്ള യാത്രയിലായിരുന്നു. കാക്കിനടയിൽ വെച്ച്​ അപകടം സംഭവിച്ചു. റോഡ് ത്രിൽ വിശാഖപട്ടണം അംഗങ്ങൾ അവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനുശേഷം, വ്യത്യസ്ത ബൈക്കർ ക്ലബുകളാണ്​ ബംഗളൂരുവിലേക്ക് മടങ്ങിവരാൻ അവരെ സഹായിച്ചത്​. എല്ലാവർക്കും അവരെ അറിയാമെന്നതി​െൻറ തെളിവായിരുന്നുവത്​' -ജസീന്ത് പറയുന്നു.

മുതിർന്ന പൗരന്മാർ ബൈക്കിംഗ് ഗ്രൂപ്പുകളിൽ അപൂർവമാണെന്ന് ബിസിനസുകാരനും ആർ‌.ഡി 350 ക്ലബി​െൻറ സ്ഥാപകനുമായ വിശാൽ അഗർവാൾ പറയുന്നു. 'ആളുകൾ 60 വയസ്സ്​ വരെ ബൈക്ക്​ ഓടിക്കുകയും അതിനുശേഷം ഉപേക്ഷിക്കുകയുമാണ്​ പതിവ്​. ഇവർ രണ്ടുപേരും അവരുടെ യാത്രകൾ ആസ്വദിച്ചു. ആ പ്രായത്തിൽ ഒരു ബുള്ളറ്റിൽ യാത്ര ചെയ്യുന്നത് എളുപ്പമല്ല' -അദ്ദേഹം പറയുന്നു.

മികച്ച ഫോട്ടോഗ്രാഫറായിരുന്നു ഓംപ്രകാശ് എന്ന് ബാംഗ്ലൂർ ബുള്ളറ്റ് ക്ലബി​െൻറ സ്ഥാപകൻ സുനിൽ അൻവേക്കർ ഒാർമിക്കുന്നു. 'റൈഡുകളുടെ വലിയ ഓർമകൾ അദ്ദേഹം കാമറയിൽ പകർത്തി. ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും ശരിയായ റൈഡിങ്​ ഗിയറുകൾ ധരിക്കാനും ഇരുവരും ഞങ്ങളെ ഉപദേശിക്കും' -അദ്ദേഹം പറയുന്നു.




കോവിഡിനെ മറികടന്നും ഇവർ യാത്രകൾ പദ്ധതിയിട്ടിരുന്നു. അവ​രുടെ കൈവശമുണ്ടായിരുന്ന പഴയ മാരുതി 800 കാർ ക്യാമ്പിംഗ്​ കാറാക്കി മാറ്റി. അവർ ആ കാറിൽ യാത്രകൾ ആസൂത്രണം ചെയ്യുകയായിരുന്നു. അതിനിടയിലാണ്​ കോവിഡ്​ അവരുടെ ജീവൻ കവരുന്നത്​.

ഓംപ്രകാശും സാവിത്രിയും ജയനഗറിലായിരുന്നു താമസം. ഏപ്രിൽ അവസാനമാണ് കോവിഡിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന്​ ഒാംപ്രകാശും ഏഴിന്​ സാവിത്രിയും മരണത്തിന്​ കീഴടങ്ങി.

Tags:    
News Summary - 50 adventure rides in five years; Suddenly the elderly couple had a sudden break in front of Kovid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.