'ജീവിതത്തിൽ ആരാകണമെന്ന് എപ്പോൾ ചോദിച്ചാലും ഒരൊറ്റ ഉത്തരം മാത്രമേ ഉണ്ടായിട്ടുള്ളൂ, ലോകം മുഴുവൻ കണ്ടുതീർക്കുന്ന സഞ്ചാരിയാകണമെന്ന് മാത്രം'. ദെ ഗ്രേറ്റ് ഇന്ത്യൻ സോളോ ട്രിപ്പിെൻറ ഭാഗമായി നിധി സോസ കുര്യൻ തയാറാക്കിയ വിഡിയോയിലെ വാചകങ്ങളാണിത്. ആ വാക്കുകൾ അന്വർഥമാക്കും വിധം നിധി തെൻറ യാത്ര ആരംഭിച്ചിരിക്കുകയാണ്.
60 ദിവസം നീളുന്ന ഇന്ത്യൻ യാത്ര. അതും കാറിൽ സ്വയം ഡ്രൈവ് ചെയ്ത്. ആദ്യമായി കാറിൽ ഒറ്റക്ക് ഇന്ത്യ കറങ്ങുന്ന മലയാളി വനിത നിധി തന്നെയാകും. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെയാണ് ഇവരുടെ യാത്ര. രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളും ആചാരങ്ങളുടെ സവിശേഷതകളും നേരിട്ട് മനസ്സിലാക്കണം. വിവിധയിടങ്ങളിലെ പ്രകൃതി വൈവിധ്യങ്ങൾ അനുഭവിച്ചറിയണം. ഇതാണ് ലക്ഷ്യം. ഇതിനായി കൂടെയുള്ളത് KL 33 N 0078 നമ്പർ റെനോ ക്വിഡ് കാറാണ്.
ഫെബ്രുവരി ഏഴിന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് യാത്ര തുടങ്ങിയത്. ചായക്കട വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ലോകം മുഴുവൻ സഞ്ചരിക്കുന്ന ബാലാജി ചേട്ടനും മോഹന ചേച്ചിയുമാണ് ഫ്ലാഗ്ഒാഫ് ചെയ്തത്. സുഹൃത്തുക്കളും ഉറ്റവരുമെല്ലാം നിധിയെ യാത്രയാക്കാൻ അവിടെയെത്തിയിരുന്നു.
കൊച്ചിയിൽനിന്ന് പോണ്ടിച്ചേരിയിലെത്തുന്ന നിധി അവിടം മുതൽ ഇന്ത്യയുടെ കിഴക്കൻ കടൽത്തീരങ്ങളിലൂടെയാണ് യാത്ര പോവുക. തമിഴ്നാടും ആന്ധ്രയും പിന്നിട്ട് ഒഡിഷയിലെ തീർഥാടന കേന്ദ്രങ്ങളായ പുരിയിലും കൊണാർക്കിലുമെത്തും. അവിടെനിന്ന് കൊൽക്കത്തയിലേക്ക്. തുടർന്ന് ബിഹാർ വഴി ഉത്തർപ്രദേശിലൂടെയാകും യാത്ര.
ആഗ്രയും ഡൽഹിയുമെല്ലാം പിന്നിട്ട് മണാലിയിലെത്തും. പിന്നീട് മഞ്ഞുപുതച്ചുറങ്ങുന്ന കശ്മീരിെൻറ താഴ്വാരങ്ങളിലൂടെയാകും സഞ്ചാരം. കാർഗിൽ വരെ സഞ്ചരിക്കാനാണ് പ്ലാൻ. കശ്മീരിൽനിന്ന് മടങ്ങിയെത്തുക പഞ്ചാബിലേക്കാണ്. പിന്നീടുള്ള കറക്കം രാജസ്ഥാെൻറ കാഴ്ചകളിലൂടെ. ജൈസാൽമീരിലെ ഥാർ മരുഭൂമിയിലൂടെയും നിധിയുടെ ക്വിഡ് പറക്കും.
അതിനുശേഷം റാൻ ഒാഫ് കച്ച് കൂടി സന്ദർശിച്ച് പടിഞ്ഞാറൻ തീരത്തെ റോഡ് പിടിക്കും. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലാണ് ഇൗ യാത്ര അവസാനിക്കുക. യാത്രാ വിശേഷങ്ങൾ Travel FM എന്ന ഫേസ്ബുക്ക് പേജിലും Youtube ചാനലിലും കാണാം.
കോട്ടയം സ്വദേശിയായ നിധി ബൈക്കിലടക്കം നിരവധി സോളോ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഒറ്റക്കുള്ള ഇൗ കാർ യാത്രയിലും പേടിയൊന്നുമില്ല. പോകുന്നയിടങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാണ് യാത്ര. എവിടെയെങ്കിലും പെട്ടുപോയാൽ സഹായത്തിന് ഇവരെല്ലാം ഒാടിയെത്തുമെന്ന് തന്നെയാണ് വിശ്വാസം.
േവ്ലാഗറും മാധ്യമപ്രവർത്തകയും എഴുത്തുകാരിയും കൂടിയാണ് നിധി. തെൻറ യാത്രാ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നിധി പങ്കുെവക്കൊറുണ്ട്. ഇവ ചേർത്തുവെച്ച് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
'ഒാരോ യാത്രകളും ഒാരോ തിരിച്ചറിവുകളാണ്. പുതിയ ദേശങ്ങൾ, മനുഷ്യർ, കാലാവസ്ഥകൾ, രുചികൾ, മണങ്ങൾ, നിറങ്ങൾ, അങ്ങനെയങ്ങനെ... നാല് ചുമരിനുമപ്പുറം യാത്രകൾ നമുക്ക് തുറന്ന് തരുന്ന വലിയ ലോകമുണ്ട്, സന്തോഷങ്ങളുണ്ട്, സൗഹൃദങ്ങളുണ്ട്, സമാധാനങ്ങളുണ്ട്. അത് കണ്ടെത്തണമെങ്കിൽ യാത്ര തിരിക്കുക തന്നെ വേണം. ഇൗ ലോകം എത്രത്തോളം വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും തിരിച്ചറിയുന്നത് ഇങ്ങനെ തന്നെയാണ്' -യാത്രകൾ നൽകുന്ന അനുഭവങ്ങൾ തേടി നിധി തെൻറ സ്വപ്നങ്ങളിലൂടെ കാർ ഒാടിച്ച് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.