പന്തളം: യാത്രചെയ്യാനാഗ്രഹിക്കുന്ന ആരെയും പുളകംകൊള്ളിക്കുന്നതാണ് ഹിമാലയത്തിലേക്കുള്ള യാത്ര, ബൈക്കിലായാൽ അതിെൻറ രസമൊന്ന് വേറെയും. ബൈക്ക് യാത്ര ശരിക്കും ആസ്വദിക്കാൻ തുമ്പമൺ സ്വദേശികളായ സന്തോഷും സിജോയും എൻഫീൽഡ് കമ്പനിയുടെ ഹിമാലയൻ ബൈക്കിൽ ഹിമാലയത്തിലേക്ക് യാത്രതിരിച്ചു.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സിവിൽ വിഭാഗത്തിൽ ഡിസൈനർമാരാണ് തുമ്പമൺ പനാറ പടിഞ്ഞാറേപ്പുരയിൽ സന്തോഷും വില്ലംകോട്ട് വില്ലയിൽ സിജോയും. ഇരുവരും ചേർന്ന് പല ദേശങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിലും ബൈക്കിലുള്ള സാഹസികയാത്ര ഇതാദ്യമാണ്. ശനിയാഴ്ച പുലർച്ച തുമ്പമണിൽനിന്ന് ഇവർ യാത്രതുടങ്ങി.
14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട് ലക്ഷ്യത്തിലേക്കെത്തിച്ചേരാനാണ് പരിപാടി. കോവിഡ് കാരണം മാറ്റിവെച്ചിരുന്ന യാത്ര രണ്ടുപേരുടെയും പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷമാണ് തുടങ്ങിയത്. പകൽ യാത്രകഴിഞ്ഞ് രാത്രി വിശ്രമിച്ചും യാത്രക്കിടയിൽ കാണേണ്ട കാഴ്ചകൾ കാമറയിൽ പകർത്തിയും 23 ദിവസംകൊണ്ട് തലസ്ഥാന നഗരിയുൾപ്പെടെയുള്ള സ്ഥലങ്ങൾ ചുറ്റി നാട്ടിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.