ഷിംല: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കീയിങ് പാർക്ക് ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയുടെ സമീപത്തെ കുഫ്രിയിൽ വരുന്നു. സംസ്ഥാനത്തെ ടൂറിസം വികസനം കൂടുതൽ ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് ഹിമാചൽ സർക്കാറും നാഗ്‌സൺ ഡെവലപ്പേഴ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മാർച്ചിൽ ഇതിന്‍റെ നിർമാണം ആരംഭിക്കും. 2022 ഏപ്രിലോടുകൂടി പാർക്ക് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.
5.04 ഏക്കറിലാണ് പാർക്ക് നിർമിക്കുക. 250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ, അമ്യൂസ്മെന്‍റ് പാർക്ക്, ഗെയിമിംഗ് സോൺ, ഷോപ്പിംഗ് ആർക്കേഡ്, ഫുഡ് കോർട്ട്, ആയിരത്തിലധികം വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.
സ്കീയിങ് പാർക്ക് വരുന്നതോടെ കൂടുതൽ സഞ്ചാരികൾ സംസ്ഥാനത്തേക്ക് എത്തുമെന്നാണ് സർക്കാറിന്‍റെ പ്രതീക്ഷ. ഇതുവഴി ആയിരത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.