തിരുവനന്തപുരം: ഡൽഹിയിലെ കർഷകസമരത്തിന് െഎക്യദാർഢ്യമർപ്പിച്ച് കേരളത്തിൽനിന്ന് ജമ്മു-കശ്മീരിലേക്ക് വിദ്യാർഥിയുടെ സൈക്കിൾസഞ്ചാരം. തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയും ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയുമായ ജിബിൻ ജോർജാണ് കർഷകരുടെ ആത്മരോഷം നെേഞ്ചറ്റി സാഹസിക സൈക്കിൾ പ്രയാണത്തിലുള്ളത്. ജനുവരി ഏഴിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ജിബിൻ ഇപ്പോൾ കർണാടകയിലേക്ക് പ്രവേശിച്ചു.
മറ്റൊരു ദക്ഷിണേന്ത്യൻ യാത്രക്കിടയിലാണ് കർഷകസമരത്തെക്കുറിച്ച് അറിയുന്നത്. വീട്ടിെലത്തിയ ശേഷം വിശദാംശങ്ങൾ തേടിയേപ്പാഴാണ് കർഷകർ ഉന്നയിക്കുന്ന പ്രശ്നം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയത്. സമരത്തിന് തന്നാൽ കഴിയുന്ന പിന്തുണയേകണം എന്ന് തോന്നി. ഇതിനെതുടർന്നാണ് കർഷകരുയർത്തുന്ന സമരത്തിെൻറ ആത്മാവ് ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ പ്രയാണത്തിന് തീരുമാനിച്ചതെന്ന് ജിബിൻ മാധ്യമത്തോട് പറഞ്ഞു.
ദേശീയപാത വഴി സഞ്ചരിക്കുന്നതിന് പകരം കർഷകരുെട സമരസേന്ദശം കൂടുതൽ പേരിലെത്തിക്കുന്നതിന് മറ്റ് റോഡുകൾ വഴിയാണ് പ്രയാണം. തിരുവനന്തപുരവും കൊല്ലവും എറണാകുളവുമെല്ലാം പിന്നിട്ട യാത്ര കേരളം പിന്നിടാൻ ഇത്ര വൈകിയതിനും കാരണമിതാണ്. രാവിലെ ഏഴിന് തുടങ്ങുന്ന യാത്ര വൈകീട്ട് അഞ്ചോടെ അവസാനിപ്പിക്കും. ഇതിനിടെ വിശ്രമത്തിനും ഭക്ഷണത്തിനുമെല്ലാം ഇടവേളയുണ്ടാകും.
ദിവസം ഇത്ര കിലോമീറ്റർ താണ്ടണമെന്ന് തീരുമാനമില്ല. ടെൻറ് സ്ലീപ്പിങ് കിറ്റും ഭക്ഷണം പാകം െചയ്യാനുള്ള ഗ്യാസും സ്റ്റൗവുമെല്ലാം കരുതിയിട്ടുണ്ട്. പെട്രോൾ പമ്പുകളിലും ധാബകൾക്ക് സമീപവുമാണ് ടെൻറടിക്കുക. കർണാടകയിൽനിന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ജയ്പുർ വഴി ഡൽഹിയിലെത്തിയ ശേഷം രണ്ടുമൂന്ന് ദിവസം സമരക്കാർക്ക് െഎക്യദാർഢ്യമർപ്പിച്ച് ഡൽഹിൽ തങ്ങാനാണ് ജിബിെൻറ തീരുമാനം. തുടർന്ന് പഞ്ചാബ് വഴി കശ്മീരിലേക്ക്. വടക്ക് കിഴക്കൻ മേഖല വഴിയാകും മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.