കോവിഡ് കാരണം രാജ്യമാകെ ഒരു ഘട്ടത്തിൽ അടച്ചിെട്ടങ്കിലും അതിെൻറ പിടിയിൽനിന്ന് മറികടക്കാനുള്ള ശ്രമത്തിലാണ് ഒാരോരുത്തരും. ഇൗ കോവിഡ് കാലത്ത് പലർക്കും ഏറ്റവുമധികം നഷ്ടപ്പെട്ടിട്ടുണ്ടാവുക യാത്രകൾ തന്നെയാകും. ആഗസ്റ്റോട് കൂടി പലരും ചെറിയ രീതിയിൽ യാത്രകൾ തുടങ്ങിയിരുന്നു. ഒക്ടോബറും നവംബറുമായതോടെ ദീർഘദൂര യാത്രകൾ നടത്താൻ പലരും ധൈര്യം കാണിച്ച് മുന്നോട്ടുവന്നു.
അതേസമയം, കോവിഡിനെ പ്രതിരോധിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വാൻലൈഫുകൾക്കും ഇൗ കാലയളവിൽ ഏറെ പ്രാധാന്യം ലഭിച്ചു. നിരവധി പേരാണ് സ്വന്തം വാഹനത്തെ കൊച്ചുവീടാക്കി മാറ്റിയത്. മലയാളികളായി നിരവധി പേർ വാൻലൈഫുമായി നിലവിൽ ഇന്ത്യയുടെ പലഭാഗങ്ങളിലായി കറങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇത്തവണ റൈഡർമാർക്കെല്ലാം ഏറ്റവും നഷ്ടബോധം തോന്നിയത് ലഡാക്ക് യാത്രകൾ ആയിരിക്കും. മഞ്ഞ് കുറഞ്ഞ സമയത്താണ് ലഡാക്കിേലക്ക് യാത്ര കൂടുതൽ സാധ്യമാവുക. സംസ്ഥാനങ്ങൾ അതിർത്തികൾ തുറന്നതോടെ ലഡാക്കെന്ന സ്വപ്നവുമായി നിരവധി സഞ്ചാരികൾ യാത്ര ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഹിമാലയത്തിലെ പല സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ച തുടങ്ങി. ഉയർന്ന സ്ഥലങ്ങളിലെ മലനിരകൾ തൂവെള്ള നിറമായി മാറിയിരിക്കുന്നു. ഉത്തരാഖണ്ഡിലാണ് അവസാനമായി മഞ്ഞുവീഴ്ച തുടങ്ങിയത്. പ്രശസ്ത തീർഥാടന കേന്ദ്രമായ കേദാർനാഥിലടക്കം കഴിഞ്ഞദിവസം ആദ്യമായി മഞ്ഞുവീഴ്ചയുണ്ടായി. കൂടാതെ, തുംഗനാഥ്, മാഡ്മഹേശ്വർ, കാളിശില എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചു.
ഇവിടങ്ങളിൽ ചെറിയ രീതിയിലാണ് മഞ്ഞുപെയ്തതെങ്കിൽ മുൻസിയാരി മേഖലയിലെ പാഞ്ചചുലി, നന്ദ ദേവി എന്നിവിടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച തന്നെയാണുള്ളത്. അഞ്ച് ഡിഗ്രിയാണ് ഇവിടങ്ങളിലെ കുറഞ്ഞ താപനില.
ഇത് കൂടാതെ തീർഥാടന കേന്ദ്രമായ ബദ്രീനാഥും മഞ്ഞിൽ മൂടിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ ഉത്തരാഖണ്ഡ് സഞ്ചാരികൾക്ക് വാതിൽ തുറന്നിട്ടുണ്ട്. ചാർധാമുകൾ സന്ദർശിക്കാനായി ധാരാളം തീർഥാടകരാണ് ഇവിടങ്ങളിൽ എത്തിയിട്ടുള്ളത്.
കഴിഞ്ഞ ശനിയാഴ്ച ഹിമാചാൽ പ്രദേശിലും ഇൗ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ലഭിച്ചിരുന്നു. കീലോങ് ഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇവിടെ 0.8 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. കൂടാതെ ലാഹുൽ, സ്പിതി, ചംബ, കുളു, കിന്നാവുർ ഭാഗങ്ങളിലും ചെറിയ മഞ്ഞുവീഴ്ചയുണ്ടായി. ഇത് കൂടാതെ ജമ്മു കശ്മീരിെൻറ ഉയർന്ന ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടങ്ങിയിട്ടുണ്ട്.
കീലോങ്ങിൽ മഞ്ഞുവീഴ്ചയുണ്ടായതോടെ മണാലി - ലേഹ് ഹൈവേയിൽ കഴിഞ്ഞദിവസം ഗതാഗതം മുടങ്ങുകയുണ്ടായി. കനത്ത മഞ്ഞുവീഴ്ച തുടർന്നാൽ പലരുടെയും ലഡാക്ക് സ്വപ്നങ്ങൾ ഇത്തവണ യാഥാർഥ്യമാകാൻ സാധ്യതയില്ല. ഇത് കൂടാതെ ലേഹ് രജിസ്ട്രേഷനിലല്ലാത്ത വാഹനങ്ങൾ നിലവിൽ കടത്തിവിടുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ ബൈക്കിൽ പോയ പലരെയും അതിർത്തിയിൽനിന്ന് തിരിച്ചയച്ചിട്ടുണ്ട്. അതിനാൽ സ്വന്തം വണ്ടിയിൽ ലഡാക്ക് സന്ദർശിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട് പലർക്കും. അതേസമയം, ലഡാക്ക് യാത്ര സഫലമായില്ലെങ്കിലും ഹിമാലയത്തിലെ മഞ്ഞുമലകളും താഴ്വാരങ്ങളും കണ്ട് നിർവൃതിയടയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.