11,000 അടി ഉയരത്തിൽ അമ്പരപ്പിക്കുന്ന പുരാതന മരപ്പാലം; ഗർതാങ് ഗാലി സന്ദർശിക്കാൻ വീണ്ടും അവസരം - video

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ്​ ഉത്തരാഖണ്ഡ്​. ഹിമാലത്തിലെ മഞ്ഞുമൂടിയ പർവതങ്ങളും അവയിൽനിന്ന്​ ഉത്​ഭവിക്കുന്ന പുണ്യനദികളുമെല്ലാം ഈ നാടിന്‍റെ പ്രത്യേകതകളാണ്​.

ഉത്തരാഖണ്ഡ്​ സന്ദർശിക്കുന്നവർക്ക്​ പുതിയ സാഹസിക യാത്ര ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്​. ഉത്തരകാശി ജില്ലയിലെ നെലോങ്​ വാലിയിൽ 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മരപ്പാലമായ ഗർതാങ് ഗാലി 59 വർഷങ്ങൾക്കുശേഷം വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നു​.

ചൈനീസ്​ അതിർത്തിയിൽനിന്ന്​ വലിയ ദൂരമില്ല ഈ താഴ്​വരയിലേക്ക്​. ഏകദേശം 150 വർഷം മുമ്പ്​​ പെഷവാറിലെ പത്താനുകളാണ്​ കൂറ്റൻ പാറ വെട്ടിമുറിച്ച്​ പരമ്പരാഗത രീതിയിൽ ഇവിടെ മരപ്പാലം നിർമ്മിച്ചത്​. ടിബറ്റിനും ഇന്ത്യക്കും ഇടയിൽ വർഷങ്ങളോളം ഈ പാത വ്യാപാര മാർഗമായി പ്രവർത്തിച്ചു.


1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന്​ ഈ പ്രദേശത്തേക്ക്​ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. 2015ൽ ആഭ്യന്തര മന്ത്രാലയം വിനോദസഞ്ചാരികൾക്കായി ജഡുംഗ്, നെലാങ് ഘാട്ടി തുടങ്ങിയ സ്ഥലങ്ങൾ തുറക്കാൻ അനുമതി നൽകി.

എന്നാൽ, മരപ്പാലം ജീർണാവസ്ഥയിലായതിനാൽ പ്രവേശനം തടയുകയായിരുന്നു. ഇവ നവീകരിച്ച ശേഷമാണ്​ ഇപ്പോൾ തുറന്നുകൊടുക്കുന്നത്​. പാലത്തിൽനിന്ന്​ നെലോങ്​ താഴ്‌വരയുടെയും ജൈവ വൈവിധ്യങ്ങളുടെയും സമാനതകളില്ലാത്ത കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.


ഗർതാങ് ഗാലി ട്രെക്കിങ്​ ആരംഭിക്കുന്നത് സംസ്ഥാനത്തെ സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുമെന്ന്​ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ഉത്തരാഖണ്ഡിന്‍റെ ചരിത്രത്തിൽ ഈ പുരാതന പാലത്തിന് ചരിത്രപരവും തന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Stunning ancient wooden bridge at 11,000 feet; Another chance to visit Gartang Gali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT