ചേലേമ്പ്ര: നാല് മാസം കൊണ്ട് പത്ത് രാജ്യങ്ങൾ !! വിദേശ രാജ്യ സന്ദർശനത്തിനായി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിറങ്ങിയ ദിൽഷാദിന് മുമ്പിലുള്ള ലക്ഷ്യം വലുതാണ്. സിങ്കപ്പൂര്‍ വരെയായിരിക്കും പര്യടനം. നാല് മാസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര്, ലാവോസ്, തായ്ലന്ഡ്, വിയറ്റ്നാം, കംബോഡിയ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ 10 രാജ്യങ്ങളിൽ സഞ്ചരിക്കും.
ഇന്ത്യയും നേപ്പാളും ഭൂട്ടാനും ബുള്ളറ്റിലായിരിക്കും യാത്ര ചെയ്യുന്നത്. ബാക്കി ഏഴ് രാജ്യങ്ങളിൽ നടന്നും ലിഫ്റ്റ് ചോദിച്ചും സഞ്ചരിക്കാനാണ് ദിൽഷാദ് തീരുമാനിച്ചിരിക്കുന്നത്.
2019ല്‍ ദില്ഷാദുള്പ്പെടെ മൂവര്‍ സംഘം ഇന്ത്യക്കകത്ത് പര്യടനം നടത്തിയിരുന്നു. നാല് മാസം നീണ്ടുനില്‍ക്കുന്ന അയല്‍ രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ ഇക്കുറി ദില്‍ഷാദ് തനിച്ചാണ്.
രാജ്യങ്ങൾ ചുറ്റാനിറങ്ങിയ ദില്‍ഷാദിനെ നാട് ഉത്സവാന്തരീക്ഷത്തില്‍ യാത്രയാക്കി. കോഴിക്കോട്-മലപ്പുറം ജില്ല അതിര്‍ത്തിയില്‍ നടന്ന യാത്രയയപ്പ് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസീസ് പാറയിൽ, അനിത, ചേലേമ്പ്ര പാറയിൽ പാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.
സുഹൃത്തുക്കളുടെ ചെറിയ സഹായങ്ങള്‍ യാത്രാചെലവുകള്‍ക്കായി മാറ്റിവെച്ചതായും വരുമാനം കണ്ടെത്താന്‍ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ സജീവമാകുമെന്നും ദില്‍ഷാദ് പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിലെ കാക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിൽഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.