ജൂലൈ 20..
അര നൂറ്റാണ്ട് മുമ്പ് ഈ ദിനത്തിലാണ് ചന്ദ്രൻെറ ഉപരിതലത്തിൽ ആദ്യമായി മനുഷ്യൻെറ പാദം പതിഞ്ഞത്. സ്വർണമയൂരമെന്ന് കവികൾ പുകഴ്ത്തിയിരുന്ന ചന്ദ്രനിലെ പരുപരുക്കൻ പ്രതലത്തിലേക്ക് 'അപ്പോളേ ാ 11' എന്ന ബഹിരാകാശ പേടകത്തിൽ നിന്നിറങ്ങിയ നിമിഷം നീൽ ആംസ്ട്രോങ് എന്ന ഗഗനാചാരി പറഞ്ഞ വാക്കുകൾ ഇന്നും ലോകം ര േമാഞ്ചത്തോടെ ഓർക്കുന്നുണ്ട്.
'മനുഷ്യൻെറ ഒരു ചെറിയ കാൽവെപ്പ്, മാനവാശിയുടെ വലിയ കുതിച്ചുചാട്ടമാണ്...'
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമായ ഈ ആകാശ യാത്രയുടെ സുവർണ ജൂബിലി വൻ ആഘോഷമാക്കാനാണ് നാസ ഒരുങ്ങുന്നത്.. എന്നാൽ, നാസയെക്കാൾ വലിയ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിൽ നിന്ന് അനേകായിരം കിലോ മീറ്ററുകൾക്കപ്പുറമുള്ള ഹുസാവിക് എന്ന ഗ്രാമം.
ഹുസാവികും ചന്ദ്രനും തമ്മിലെന്ത്...?
ചന്ദ ്രനിൽ മനുഷ്യൻ കാലുകുത്തിയത് ഹുസാവിക്കുകാർ എന്തിന് ആഘോഷിക്കണം...? ഇങ്ങനെ ചോദ്യങ്ങൾ തൊടുക്കുന്നതിനു മുമ്പ ് ഹുസാവികിനെ കുറിച്ച് ചിലതൊക്കെ അറിഞ്ഞിരിക്കണം.
യൂറോപ്യൻ ഭൂഖണ്ഡത്തിൽ വടക്കേ അറ്റ്ലാൻറിക്കിലെ ചെറിയ രാജ്യമായ ഐസ്ലൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഹുസാവിക്. വെറും 2,300 പേർ മാത്രം അധിവസിക്കുന്ന ഇമ്മിണി വല്യൊരു ഗ്രാമം. ഐസ്ലൻഡിൻെറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഹുസാവിക്കിലെ ജനങ്ങളിലധികവും മീൻപിടുത്തക്കാരാണ്. ടുറിസമാണ് നാട്ടുകാരുടെ മറ്റൊരു വരുമാന മാർഗം. തിമിംഗലങ്ങളെയും ഡോൾഫിനുകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നേരിൽ കാണാൻ കഴിയുന്ന സ്ഥലമായതിനാൽ പഠനത്തിനും വിനോദത്തിനുമായി ഹുസാവികിലേക്ക്വരുന്ന സഞ്ചാരികൾ നിരവധിയാണ്. പ്രശസ്തമായ തിമിംഗല മ്യൂസിയവും ഇവിടെയുണ്ട്..
ഹുസാവിക്കുകാർ ആംസ്ട്രോങ്ങിൻെറ ചന്ദ്രയാത്ര ആഘോഷമാക്കുന്നതിന് കാരണം ഇതൊന്നുമല്ല. ആദ്യമായി ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാൻ നാസ തീരുമാനിച്ചപ്പോൾ ചന്ദ്രന് സമാനമായ ഒരു സ്ഥലം കണ്ടെേത്തണ്ടതുണ്ടായിരുന്നു. ഭൂമിയുടെ സ്വാഭാവികതയിൽ നിന്ന് വ്യത്യസ്തമായതും എന്നാൽ ചന്ദ്രോപരിതലത്തോട് സാമ്യമുള്ളതുമായ പ്രദേശം. ഒടുവിൽ അവർ കണ്ടെത്തിയത് ഐസ്ലാൻഡിലെ ഹുസാവിക് ആയിരുന്നു.
അഗ്നിപർവതങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ ഹുസാവികിലെ ഭൂതലം ചന്ദ്രന് സമാനമാണെന്ന് കണ്ടെത്തിയ നാസ 1957ൽ 32 ബഹിരാകാശ സഞ്ചാരികളെ പരിശീലനത്തിനായി ഇവിടേക്ക് അയച്ചു. ആ സംഘത്തിലുണ്ടായിരുന്ന നീൽ ആൽഡിൻ ആംസ്േട്രാങ്ങും ബുസ് ആൽഡ്രിനും ആയിരുന്നു ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.
'വേനൽ കാലമാകുമ്പോൾ ഈ പ്രദേശത്തിൻെറ കാലാവസ്ഥ മാറും. ചന്ദ്രൻെറ ഉപരിതലം കണക്കെ വരണ്ടതായിരിക്കും. മഞ്ഞിൻെറ കണികകൾ പോലും കാണാനുണ്ടാവില്ല. വാസ്തവത്തിൽ ഈ പ്രദേശത്തിൻെറ ഭൂമിശാസ്ത്രമാണ് നാസയെ ആകർഷിച്ചത്. ചന്ദ്രനിലെ പാറക്കഷണങ്ങൾ തുടർ ഗവേഷണത്തിനായി ശേഖരിക്കാനാണ് നാസ ബഹിരാകാശ സഞ്ചാരികൾക്ക് നൽകിയിരുന്ന നിർദേശം. അതിനാവശ്യമായ പരിശീലനത്തിനാണ് ഇങ്ങനെയൊരു സ്ഥലം തെരഞ്ഞെടുത്തത്.' ഹുസാവിക്കിലെ പര്യവേഷണ മ്യുസിയത്തിൻെറ ഡയറക്ടറായ ഒർളിഗൂർ നെഫിൽ ഒർളിഗ്സൻ പറയുന്നു..
മാനംനോക്കി പറന്നുമാത്രം പരിചയമുള്ള പൈലറ്റുമാരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നവർ. അവരെ നിലത്തുനോക്കി പാറക്കഷണങ്ങൾ കണ്ടെത്തുന്നവരാക്കി മാറ്റാനുള്ള പരിശീലമാണ് ഹുസാവിക്കിൽ നൽകിയത്. ചന്ദ്രോപരിതലത്തിന് സമാനമായി തോന്നിയ പലയിടങ്ങളും അന്വേഷിച്ച ശേഷമാണ് നാസ ഹുസാവിക്കിൽ എത്തിയത്. 10,000 വർഷത്തിലേറെ പഴക്കമുള്ള അഗ്നിപർവതാവശിഷ്ടങ്ങളാണ് ഈ ഭൂപ്രദേശത്തിൻെറ പ്രത്യേകത.
10 ദിവസം ഇവിടെ ചെലവഴിച്ച് പരിശീലനം നടത്തിയിട്ടാണ് 1971ൽ ചന്ദന്രിലേക്ക് പോയതെന്ന് അപ്പോളോ 15 ദൗത്യത്തിൻെറ കമാണ്ട് മൊഡ്യൂൾ പൈലറ്റായിരുന്ന അൽ വോർഡൻ ഓർമിക്കുന്നു. വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കാത്ത ഐസ്ലൻഡിൻെറ കാലാവസ്ഥയും ചാന്ദ്ര ദൗത്യത്തിന് അനുയോജ്യമായിരുന്നു.
1967ൽ ഹുസാവിക്കിൽ ആംസ്ട്രോങ്ങും കൂട്ടരുമെത്തുമ്പോൾ 19 വയസ്സായിരുന്നു ഇൻഗോൽഫുർ ജൊനാസൻ എന്ന ഗ്രാമീണന്. ഇന്നയാൾക്ക് 59 വയസ്സുണ്ട്. തന്നെയും കൂട്ടി തടാകത്തിൽ മീൻ പിടിക്കാൻ ആംസ്ട്രോങ്ങും ബിൽ ആൻഡേഴ്സും പോയകാര്യം ജൊനാസൻ ഓർമിച്ചെടുക്കുന്നു. നല്ല സ്നേഹവാനും ഉദാരവാനുമായിരുന്നു ആംസ്ട്രോങ്ങെന്ന ഗഗനാചാരിയെന്നാണ് ജൊനാസൻ സാക്ഷ്യപ്പെടുത്തുന്നത്. ചന്ദ്രനിലിറങ്ങിയ ആദ്യത്തെയാളാണെങ്കിലും മോശം മീൻപിടുത്തക്കാരനായിരുന്നു അദ്ദേഹമെന്ന് ഓർമപ്പെടുത്തുന്നുണ്ട് ജൊനാസൻ. ബഹിരാകാശ സഞ്ചാരികളുടെ സംഘത്തെ പ്രാദേശിക നൃത്തപരിപാടി കാണാൻ കൂട്ടിക്കൊണ്ടു പോയതും ജൊനാസൻെറ ഓർമയിലുണ്ട്.
പ്രഥമ ചാന്ദ്ര ദൗത്യത്തിൽ ഹുസാവിക്കിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന എല്ലാം ഇവിടുത്തെ പര്യവേഷണ മ്യൂസിയത്തിൽ ഇപ്പോൾ ലഭിക്കും. മ്യൂസിയം നിലവിൽ വരുന്നതുവരെ ഹുസാവിക്കിൻെറ ഈ പ്രാധാന്യം വിസ്മൃതിയിലായിരുന്നു. പര്യവേഷണ മ്യുസിയത്തിൻെറ ഡയറക്ടറായ ഒർളിഗൂർ നെഫിൽ ഒർളിഗ്സൻ ഇവിടെ ജനിച്ചു വളർന്നയാളാണ്. ചെറുപ്പത്തിലേ ഒർളിഗ്സൻെറ സ്വപ്നമായിരുന്നു ബഹിരാകാശ സഞ്ചാരം. 2009ൽ യാദൃച്ഛികമായി ഒരു പുസ്തക കടയിൽ നിന്ന് 1965ലെ ഒരു പഴയ പത്രം അദ്ദേഹത്തിനു കിട്ടി. 'ചന്ദ്രനിൽ പോകുന്നതിനു മുന്നോടിയായ പരിശീലനത്തിന് ഐസ്ലൻഡിലേക്ക് ബഹിരാകാശ സഞ്ചാരികൾ വരുന്നു' എന്ന വാർത്ത അതിലുണ്ടായിരുന്നു. സ്വന്തം ദേശത്തിൻെറ ചരിത്രത്തെക്കുറിച്ച് ആ വാർത്തയിൽനിന്ന് ആവേശഭരിതനായാണ് ഒർളിഗ്സൻ പര്യവേഷണ മ്യൂസിയത്തിനായി പരിശ്രമം ആരംഭിച്ചത്. ഇന്നതൊരു യാഥാർത്ഥ്യമാണ്. ചന്ദ്രനിൽനിന്ന് ശേഖരിച്ച പാറക്കഷണങ്ങളിൽ കുറച്ച് നാസ ഈ മ്യൂസിയത്തിന് നൽകി. ആംസ്ട്രോങ്ങ് മീൻപിടിക്കാൻ ഉപയോഗിച്ച ചൂണ്ട മുതൽ ആംസ്ട്രോങ്ങിൻറെ കുടുംബം നൽകിയ ചില അപൂർവ വസ്തുക്കളും ഫോട്ടോഗ്രാഫുകളും വരെ ഈ മ്യൂസിയത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ബഹിരാകാശ പര്യവേഷണങ്ങൾക്കായി ഐസ്ലൻഡ് ശാസ്ത്ര ലോകവുമായി കരാറിലും ഏർപ്പെട്ടിട്ടുണ്ട്. അതിൻെറ ഭാഗമായും ഇവിടേക്ക് ഗവേഷകർ എത്തുന്നുണ്ട്.
എന്തായാലും, ഹുസാവിക്കുകാർ ഈ ജൂലൈ 20 ആഘോഷമാക്കും. ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിൻെറ ആഘോഷം ലോകമെങ്ങും നടക്കുമ്പോൾ ഹുസാവിക്കുകാരോളം അതാഘോഷമാക്കാൻ അർഹതയുള്ള ജനത ലോകത്ത് വിരളമായിരിക്കും. ആ ആേഘാഷത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഐസ്ലൻഡുകാർ.
(കടപ്പാട്: ബി.ബി.സി)
(Courtesy BBC)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.