‘‘യാത്രാദൂരം ആവുന്നത്ര കുറയ്ക്കണം, കുന്നും മലകളും നല്ല പച്ചപ്പും തണുപ്പുമൊക്കെയുള്ള സ ്ഥലം വേണം. ചെലവ് പരമാവധി കുറയ്ക്കണം. വെള്ളച്ചാട്ടവും ആയിക്കോട്ടെ’’ കുടുംബസമേതമുള്ള യാത്രക്കുള്ള ആലോച ന തുടങ്ങിയപ്പോൾ സുഹൃത്ത് മുന്നോട്ട് വെച്ച ഉപാധികളിതൊക്കെയായിരുന്നു. ഇതെങ്ങനെ സാധിക്കും? യാത്ര ആലോചനക ്കായി ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച മുറുകി. അതിന് കാരണവുമുണ്ട്. കുടുംബയാത്രയാണ്. പിച്ചവെക്കാൻ ആ യിട്ടില്ലാത്ത ഒന്നും രണ്ടും കുഞ്ഞുങ്ങൾ ഉള്ളവരുണ്ട്, ഗർഭിണികളുണ്ട്...
മാത്രവുമല്ല, മിക്കവരും പ്രവാസികളാണ് . അവധി നന്നേക്കുറവാണ് അവർക്ക്.
വയനാട്, ഊട്ടി, വാൾപാറ... അങ്ങനെ പല സ്ഥലങ്ങൾ കടന്നുവന്നു. ചെലവ് കുറഞ്ഞ, ദൂര ം കുറഞ്ഞ യാത്ര ഇവിടേക്കൊന്നും സാധ്യമാകില്ലല്ലോ. ചർച്ച അങ്ങനെ നീണ്ടുപോയി.
‘‘മുകളിൽ പറഞ്ഞ ഉപാധികളെല്ലാം ഒ ത്തുവരുന്ന ഒരു സ്ഥലമുണ്ട്. തൊട്ടടുത്ത്. തൊട്ടടുത്തെന്ന് പറഞ്ഞാൽ നമ്മുടെ ജില്ലയിൽ തന്നെ. കക്കാടംപൊയിൽ !’’ കൂട്ടത്തിലൊരാൾ ഒരു നിർദേശം മുന്നോട്ടുവെച്ചു.
‘‘വിനോദം എന്നു കേട്ടാൽ നമ്മുടെ മനസ്സിലെത്തുക പതിനായിര ങ്ങൾ ചിലവ് വരുന്ന, നൂറും ഇരുനൂറും കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടുന്ന, മൂന്നും നാലും ദിവസം അവധിയെടുക്കേണ്ടുന ്ന, വിനോദ സഞ്ചാരികളുടെ തിരക്ക് സ്ഥിരമായുണ്ടാകുന്ന സ്ഥലങ്ങളാണ്. എന്നാൽ, നമ്മുടെയരികിൽ തന്നെ അത്രയോ അതില േറെയോ മനോഹാരിതയുള്ള സ്ഥലങ്ങളുണ്ട് എന്നത് പലരും ഒാർക്കാറില്ല. അതുപോലെയുള്ള ഒരു സ്ഥലമാണ് കക്കാടംപൊയ ിൽ, കുടുംബസംഗമങ്ങൾക്കൊക്കെ പറ്റിയ മൂഡുള്ള കിടിലൻ സ്ഥലം’’ - അവൻ വിശദീകരിച്ചു.
എല്ലാവർക്കും വീണ്ടുമൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഡെസ്റ്റിനേഷൻ ഫിക്സ്ഡ്.
മലപ്പുറം, കോഴിക്കോട് ജില്ലകൾ അതിരിടുന്ന ഒരു ഹിൽസ്റ്റേഷനാണ് കക്കാടംപൊയ ിൽ. വയനാടൻ മലനിരകളോട് ചാരി നിൽക്കുന്ന ഇവിടെ വയനാടിന്െറ അതേ കാലാവസ്ഥയുമാണ്. ആകാശം മുട്ടി, കോടമൂടി നിൽ ക്കുന്ന പശ്ചിമഘട്ട മലനിരകൾ, പച്ചപ്പണിഞ്ഞ പുൽമേടുകൾ, തെളിഞ്ഞൊഴുകുന്ന കോഴിപ്പാറ വെള്ളച്ചാട്ടം, ചരിത്രാന്വേ ഷകരെ വിസ്മയിപ്പിക്കുന്ന പഴശ്ശി ഗുഹ. ഇപ്പറഞ്ഞ കാഴ്ചകൾക്കെല്ലാമൊപ്പം മനം കുളിർപ്പിക്കുന്ന തണുപ്പും കാലാവ സ്ഥയും! ചർച്ചയുടെ തുടക്കത്തിൽ സുഹൃത്ത് ആവശ്യപ്പെട്ട ഉപാധികളെല്ലാം ഒത്തിണങ്ങിയ സ്ഥലം.
മലബാറിെൻറ ഉൗ ട്ടിയെന്ന് വിളിപ്പേരുണ്ട് കക്കാടംപൊയിലിന്. കോഴിക്കോട് ജില്ലയിലെ മുക്കത്ത്നിന്ന് കൂമ്പാറ വഴിയോ മല പ്പുറം ജില്ലയിലെ അരീക്കോട്നിന്ന് തോട്ടുമുക്കം വഴിയോ നിലമ്പൂരിൽനിന്ന് അകമ്പാടം വഴിയോ ഇങ്ങോട്ട് എത് താം. മൂന്നിടത്ത്നിന്നും ഏതാണ്ട് 25 കിലോമീറ്റർ ദൂരം. സമുദ്രനിരപ്പിൽനിന്ന് 2132 അടി ഉയരത്തിലാണ് ഇൗ പ്രദേശം സ് ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ചാലിയാർ, ഉൗർങ്ങാട്ടിരി പഞ്ചായത്തുകളും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞ ി പഞ്ചായത്തും പങ്കിെട്ടടുക്കുകയാണ് കക്കാടംപൊയിൽ എന്ന മനോഹര ഗ്രാമത്തെ.
ഞങ്ങൾ പത്ത് കുടുംബങ്ങളുണ്ട്. കുഞ്ഞുങ്ങളടക്കം 32 പേർ. കോളജ്^ഹോസ്റ്റൽ കാല സഹപാഠികളും അവരുടെ കുടുംബവുമാണ്. വർഷത്തിലൊരിക്കലെങ്കിലും ഞങ്ങളിങ്ങനെ സകുടുംബം ഒത്തുചേരാറുണ്ട്. ഒരു രാത്രി കക്കാടംപൊയിലിൽ കഴിഞ്ഞ് പിറ്റേന്നാൾ വൈകുന്നേരത്തോടെ മടങ്ങാമെന്നാണ് പ്ലാൻ. ശനിയാഴ്ച വൈകുന്നേരമാ ണ് ഞങ്ങൾ കൂമ്പാറ വഴി കക്കാടംപൊയിലിലേക്ക് വണ്ടികയറിയത്. മുൻ വർഷങ്ങളിലെല്ലാം ട്രാവലറോ മറ്റോ ബുക്ക് ചെയ് ത് ഒരുമിച്ചായിരുന്നു യാത്ര. ഇത്തവണ പക്ഷേ, അടുത്തുള്ള സ്ഥലമായതിനാൽ എല്ലാവരോടും സ്വന്തം നിലക്ക് കക്കാടംപൊയിൽ എത്താനായിരുന്നു നിർദേശം.
സാധാരണ ഒരു ഹിൽസ്റ്റേഷനിലേക്കുള്ള യാത്രയുടെ എല്ലാ കൗതുകവും ഇവിടേക്കുള്ള യാത്രയിലുമുണ്ട്. കുത്തനെയുള്ള കയറ്റമാണ് പലയിടത്തും. ചിലയിടത്തെല്ലാം ഹെയർപിൻ പോലുള്ള വളവുകൾ. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ദൂരം കുറവാണെങ്കിലും അങ്ങോട്ട് എത്തിപ്പെടാൻ ഇത്തിരി സമയം പിടിക്കും. കോഴിക്കോട്നിന്നും നിലമ്പൂരിൽനിന്നുമെല്ലാം ഇങ്ങോട്ട് കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ട്. കൂമ്പാറ കഴിഞ്ഞാൽ തന്നെ നമുക്ക് കയറാനുള്ള ചെങ്കുത്തായ മലകാണാം. റോഡ് അത്ര നന്നല്ലെങ്കിലും ഇരുവശത്തുമുള്ള കാഴ്ചകൾ വളരെ ഭംഗിയുള്ളതാണ്. ചുരം കയറുന്ന അതേ ഫീൽ. കുറച്ച് ഉയരമെത്തുമ്പോഴേ തണുപ്പടിച്ചു തുടങ്ങി. കക്കാടംപൊയിൽ ചെറിയൊരു അങ്ങാടിയാണ്. മലയോര പ്രദേശമായതിനാൽ ജീപ്പാണ് അങ്ങാടിയിൽ കൂടുതൽ കണ്ട വാഹനം. അടുത്തകാലത്ത് മാത്രമാണ് കക്കാടംപൊയിൽ കേരളത്തിെൻറ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടുന്നത്. അതിന് മുമ്പ് കുറേ എസ്റ്റേറ്റുകളും കൃഷിയും കുടിയേറ്റക്കാരുമൊക്കെയുള്ള, ജനസാന്ദ്രത താരതമ്യേന കുറഞ്ഞ സാധാരണ ഒരു മലയോര ഗ്രാമമായിരുന്നു ഇവിടം. ഇന്ന് സ്ഥിതി മാറി. പല തരം ബിസിനസുകൾ ഇവിടെ വ്യാപകമായി. കോഴി, ആട് ഫാമുകൾ കൂണ് പോലെ മുളച്ചുപൊന്തി. സമാന്തരമായി ടൂറിസം വിസ്മയകരമായ രീതിയിൽ വികസിച്ചു.
അതിദ്രുത ഗതിയിൽ വികസിച്ച് വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് കക്കാടംപൊയിൽ. ചെറുതും വലുതുമായ ഇരുപതിലധികം റിസോട്ടുകൾ ഇവിടെയുണ്ട്. നിർമാണത്തിലിരിക്കുന്നത് ഇതിന് പുറമെയാണ്. നിയമക്കുരുക്കിൽ കുടുങ്ങി അടച്ചിട്ട വാട്ടർതീം പാർക്ക് കൂടി ഉൾപ്പെടുത്തിയാൽ ഒരു സമ്പൂർണ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് കക്കാടംപൊയിൽ. ടൂറിസത്തെ ആശ്രയിച്ച് ഇന്നാട്ടുകാരും പുറംനാട്ടുകാരുമായ നിരവധി പേർ ഉപജീവനം നടത്തുന്നു. പിനാക്കിൾ ഇൻ എന്നുപേരുള്ള റിസോട്ടിലാണ് ഞങ്ങളുടെ ഒത്തുകൂടൽ പ്ലാൻ ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളിൽ ചിലർ രണ്ടാഴ്ച മുമ്പ് ഇവിടെയെത്തി, പല റിസോട്ടുകൾ കണ്ട് ബോധ്യപ്പെട്ടാണ് ഇവിടെ ബുക്ക് ചെയ്തത്.
കക്കാടംപൊയിൽ അങ്ങാടിയിൽനിന്ന് ചെറിയൊരു കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്ററോളം പോകണം റിസോട്ടിലേക്ക്. കുറേ താറവുകളും കോഴിക്കൂട്ടങ്ങളുമാണ് ഞങ്ങളെ വരവേറ്റത്. റിസോട്ടിെൻറ മുൻവശത്ത് കുറേ കൂടുകൾ കാണാം. പരുന്ത്, എമു, ഗിനിക്കോഴി അങ്ങനെ കുറേ ജീവികൾ. റിസോട്ട് അധികൃതർ ഞങ്ങളെ സ്വീകരിച്ചു. ഇവിടെ രണ്ട് മൂന്ന് കോേട്ടജുകളും പൂൾ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്്. 12 ഏക്കറിലായി വിശാലമായി കിടക്കുന്നതാണ് ഇൗ റിസോട്ട്. ഞങ്ങൾ പറഞ്ഞുറപ്പിച്ചിരിക്കുന്നത് കുന്നിെൻറ ഏറ്റവും മുകളിലുള്ള ഒരു കോേട്ടജാണ്. അവിടേക്ക് പക്ഷേ, നമ്മുടെ വാഹനം പോകില്ല. അല്ലാത്തവർ റിസോട്ടുകാരുടെ ജീപ്പിൽ വേണം പോകാൻ. ഞങ്ങൾ കുട്ടികളടക്കം 30 ലധികം ആളുകളുള്ളതിനാൽ പലഘട്ടങ്ങളിലായാണ് മുകളിലേക്കുള്ള യാത്ര. റിസോട്ടിലെ ഡ്രൈവർ ബിനോയ് ഞങ്ങളെയും കൂട്ടി യാത്ര തുടങ്ങി. ഏതാണ്ട് മുക്കാൽ കിലോമീറ്റർ ദൂരമുണ്ട്. ചെങ്കുത്തായ കയറ്റം പക്ക ഒാഫ്റോഡാണ്. ഫോർവീൽ ജീപ്പിനല്ലാതെ ഒരു വാഹനത്തിനും ഇൗ കയറ്റം കയറാൻ ആവില്ല. ഒാഫ് റോഡ് റൈഡ് ഞങ്ങൾ പെണ്ണുങ്ങൾക്ക് പുതിയ അനുഭവം ആണ്. അതിസാഹസികമായാണ് ബിനോയ് വണ്ടിയോടിക്കുന്നത്. കൊടും വളവുമുണ്ട് അതിനിടയിൽ. ഒറ്റയടിക്ക് വണ്ടി ഒടിയില്ല ഇവിടെ. മുന്നോട്ടെടുത്ത്, പിന്നെയും പിറകോെട്ടടുത്ത് ശ്രമകരമായാണ് അയാൾ ആ ദൗത്യം പൂർത്തീകരിച്ചത്. പത്ത് മിനിറ്റിൽ താഴെ സമയമെടുത്തുള്ളൂ. കുന്നിെൻറ ഉച്ചിയിൽ ഞങ്ങളെത്തി. ഒരു വീടിന് നിൽക്കാനുള്ള സ്ഥലം മാത്രമേയുള്ളൂ പരന്നതായി. അതിന് ഒത്ത നടുവിലൊരു പാറ. അതിനു മുകളിൽ ഇരുമ്പ് കമ്പികളുടെ കരുത്തിലാണ് കോട്ടേജ് നിലക്കൊള്ളുന്നത്. കോൺക്രീറ്റ് കെട്ടിടമല്ല. പരിസ്ഥിതി ദുർബല പ്രദേശമായതിനാലാകണം ഷീറ്റും മറ്റും ഉപയോഗിച്ചാണ് കോേട്ടജുകൾ പണിതിട്ടുള്ളത്.
ഇവിടെനിന്നുള്ള കാഴ്ച വിവരാണീതതമാണ്. ഇത് നമ്മുടെ ജില്ല തന്നെയോ? എല്ലാവരും അന്തിച്ചു നിൽക്കുകയാണ്. എവിടെത്തിരിഞ്ഞ് നോക്കിയാലും പച്ചയിൽ മുങ്ങിനിൽക്കുന്ന മലകളും താഴ്വരകളും. അതിനെല്ലാം ഒത്തനടുവിലൊരു കുന്നിൽ ഞങ്ങൾ കുറച്ച്പേരും. ഇതൊരു അനുഭവമാണ്. അക്ഷരങ്ങൾകൊണ്ടോ കാമറ കൊണ്ടോ അവയെ നിങ്ങളിലേക്ക് ഡീകോഡ് ചെയ്യാനാകില്ല. ആകാശറ്റംമുട്ടി നിൽക്കുന്ന ഫീൽ. ചുറ്റിലും പച്ചപ്പണിഞ്ഞ ചെങ്കുത്തായ മലവാരങ്ങൾ. നിനച്ചിരിക്കാതെ കിട്ടിയ കാഴ്ചകൗതുകം കാമറയിൽ പതിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. ജീപ്പിെൻറ കുലുങ്ങിമറിഞ്ഞുള്ള യാത്രയിൽ തെല്ല് പേടിച്ച കുഞ്ഞുങ്ങളുടെ മുഖത്തെല്ലാം ആഹ്ലാദത്തിെൻറ മഞ്ഞുതുള്ളികൾ വീണു. കണ്ണെത്താദൂരം കാഴ്ചകൾ ഒറ്റ ഫ്രെയ്മിൽ പതിയുന്ന ഒന്നാന്തരം വ്യൂപോയിൻറ് ആണ് കോട്ടേജിെൻറ ബാൽക്കണി. മഞ്ഞ്മൂടിക്കിടക്കുന്നതിനാൽ മലകളുടെ യഥാർഥ സൗന്ദര്യം ഒരു കാമറയിലും പതിയുന്നില്ല.
അസ്തമയസൂര്യൻ പടിഞ്ഞാറിനെ ചുപ്പണയിച്ചിരിക്കുന്നു. സൂര്യൻ പടിഞ്ഞാറൻകുഴിയിൽ പതിയുന്ന കാഴ്ച കാണേണ്ടത് കടലോരത്ത്നിന്നല്ല, ഇതുപോലുള്ള മലമുകളിൽനിന്നാണ്. ചുറ്റിലും കാണുന്ന പല മല നിരകൾക്കും പല ഭാവമാണ്. ഇടതുഭാഗത്തുള്ള വയനാടൻ മലനിരകൾ പച്ചപ്പുൽമേടാണ്. അതിെൻറ ഏറ്റവുമറ്റത്ത് ഒരു കുരിശ് കാണാം. അവിടെയും മനുഷ്യർ എത്തിയിട്ടുണ്ടെന്നതിെൻറ തെളിവാണല്ലോ അത്. ഗൂഗിൾ മാപ്പനുസരിച്ച് അതിനപ്പുറം വയനാട് മേപ്പാടി ഭാഗങ്ങളാണ്. ഇൗ പുൽമേടുകൾക്ക് താഴെ സാമാന്യം വലിയൊരു പ്രദേശം ഇടതൂർന്ന പച്ചപ്പണിഞ്ഞതായി കാണാം. ഇവിടെ ഒരാൾ ഉയരത്തിൽ വളരുന്ന പുല്ലാണന്ന് പറഞ്ഞത് ഡ്രൈവർ ബിനോയ് ആണ്. താഴ്ഭാഗത്ത് ദൂരക്കാഴ്ചയിൽ പെട്ടിക്കൂട് പോലെ തോന്നിക്കുന്ന കുറേ നിർമിതികൾ കണ്ടു. അതെല്ലാം കോഴി ഫാമുകളാണ്. അടുത്തകാലത്താണ് ഇത്രയധികം കോഴിഫാമുകൾ ഇൗ മേഖലയിൽ വന്നത്. ജനവാസം കുറഞ്ഞ മേഖലകളായതാണ് കാരണം.
വലതു ഭാഗത്തെ കാഴ്ചയിൽ ഒരു ഫാക്ടറിയും അതിെൻറ കൂറ്റൻ കുഴലും കാണാം. മീൻ ഫാക്ടറി ആണെന്നാണ് ഡ്രൈവർ പറഞ്ഞത്. താഴെ കണ്ണെത്തും ദൂരത്ത് നിർമാണത്തിലിരിക്കുന്ന കുറേ കെട്ടിടങ്ങൾ കണ്ടു. പുതുതായി ഉയരുന്ന റിസോട്ടുകളാണവ. നേരെ നോക്കിയാൽ മാനം മുട്ടിനിൽക്കുന്ന നീലഗിരി മലനിരകളാണ്. കോഴിപ്പാറ വെള്ളച്ചാട്ടത്തിെൻറ വിദൂരക്കാഴ്ചയും ഇവിടെനിന്ന് കിട്ടും.
നേരമിരുട്ടിത്തുടങ്ങി. തണുപ്പും കൂടി വന്നു. ഞങ്ങൾക്കുള്ള ചായയും പലഹാരവുമായി ജീപ്പ് ഒരിക്കൽ കൂടി വന്നു. പഴംപൊരിയാണ് അവർ തന്ന പലഹാരം. യാത്രയെക്കാൾ ഞങ്ങൾക്കിത് കുടുംബ സംഗമം ആണല്ലോ. അത്കൊണ്ട് തന്നെ എല്ലാവരും വീട്ടിൽനിന്ന് എന്തേലും പലഹാരം ഉണ്ടാക്കിക്കൊണ്ട് വരണമെന്ന് പറഞ്ഞിരുന്നു. എല്ലാവരും കൊണ്ട്വന്ന പലഹാരപ്പൊതികൾ നിരത്തിയപ്പോൾ അന്തിച്ചുപോയി. ശരിക്കും ഒരു ഭക്ഷ്യമേളയുടെ ഫീൽ!
കോേട്ടജിന് സാമാന്യം വലിയൊരു മുറ്റമുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള ഉൗഞ്ഞാലും മറ്റുമിവിടെയുണ്ട്. ഇരിപ്പിടങ്ങളും. ഞങ്ങൾക്ക് തീകായാനുള്ള വിറകുകൂട്ടുന്ന തിരക്കിലാണ് ബിനോയ്. ഗ്രില്ല് ചെയ്യാനുള്ള കരിയും ചിരട്ടയും അവർ എത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒാർഡർ ചെയ്ത അത്രയും ചിക്കൻ അവർ മസാലയിട്ട് കൊണ്ട്വന്നിട്ടുണ്ട്. പാചകം ഞങ്ങൾ തന്നെയാണ് ചെയ്യുന്നത്.
‘‘ഇന്നൊരു ദിവസം നിങ്ങൾക്ക് വിശ്രമത്തിനുള്ളതാണ്, പാചകം ഞങ്ങളേറ്റു’’. ആണുങ്ങൾ വീരവാദം മുഴക്കി. ആയിക്കോെട്ടയെന്നായി ഞങ്ങൾ. പത്ത് മുപ്പതാൾക്കുള്ള നെയ്ചോറ് വെക്കണം, കറി ഉണ്ടാക്കണം, ചിക്കൻ ചുടണം... ആയ കാലത്ത് അടുക്കളയിൽ കയറാത്ത എെൻറ പുത്യാപ്ല ഒക്കെ ഇത് ചെയ്യുമോ? അവസാനം ഞങ്ങൾ തന്നെ അടുക്കള ഏറ്റെടുക്കേണ്ടി വരും എന്നും കരുതി ഞങ്ങൾ സൊറ പറഞ്ഞിരുന്നു, പാട്ടുകേട്ടിരുന്നു.
അവർ പാചകം തുടങ്ങിയിരിക്കുന്നു. മുറ്റത്ത് ചെറിയൊരു അടുക്കളയുണ്ട്. ഗ്യാസ് സ്റ്റൗ അവിടെയുണ്ട്. അവർ നെയ്ചോറിനുള്ള വെള്ളം വെച്ചു. ഉപദേശ നിർദേശങ്ങളുമായി ഞങ്ങൾ അടുത്ത് ചെന്നെങ്കിലും അവർ ആട്ടിവിട്ടു.
നേരം നന്നായിരുട്ടി. തണുപ്പിെൻറ ഉൗക്കും കൂടിക്കൂടി വന്നു. കുട്ടികളെയെല്ലാം സ്വറ്ററും മങ്കി ക്യാപ്പുമണിയിച്ചു. പകൽവെളിച്ചത്തിൽ പച്ചപ്പണിഞ്ഞ മലനിരകളിൽ അവിടെയിവിടെയായി ചെറുവെട്ടങ്ങൾ കണ്ടു. അവിടെയല്ലാം ആൾപ്പാർപ്പുണ്ട് എന്നതാണല്ലോ അതിനർഥം. എങ്ങനെയാകും മനുഷ്യർ ഇൗ ഉൾനാടുകളിൽ കഴിയുന്നുണ്ടാവുക. അവരുടെ കുട്ടികൾ എത്ര ദൂരം സഞ്ചരിക്കുന്നുണ്ടാകും സ്കൂളിലും കോളജിലുമെത്താൻ? ഒരു നൂറ് ചോദ്യങ്ങൾ മനസ്സിലെറിഞ്ഞു.
ആശങ്കിച്ചപോലല്ല, ചിക്കൻ കറി ആയിട്ടുണ്ട്. നെയ്ചോറിനുള്ള വെള്ളം തിളച്ചുകഴിഞ്ഞു, ഇനി അരിയിട്ടാൽ മതി. ചിക്കൻ ചുടൽ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. എന്നാലും ഇവൻമാർ ഇതൊക്കെയെപ്പോ പഠിച്ചു. ഞങ്ങൾ മൂക്കത്ത് വിരൽ തൊട്ടു.
‘‘ഒന്നും തീർത്തു പറയാറായിട്ടില്ല, കഴിച്ചുനോക്കിയിട്ട് ബാക്കി പറയാം’’^കൂട്ടത്തിലൊരുവൾ.
പാട്ടും നൃത്തവും കലാപരിപാടികളും മത്സരങ്ങളുമൊക്കെയായി രാത്രി കുറേ നീങ്ങി. ഭക്ഷണത്തെ കുറിച്ച ഞങ്ങൾ പെണ്ണുങ്ങളുടെ ആശങ്കകളെല്ലാം അസ്ഥാനത്താക്കി വിഭവങ്ങൾ മേശപ്പുറത്ത് നിരന്നിരുന്നു. നെയ്ചോറും ചിക്കൻ കറിയും ചുട്ട ചിക്കനുമെല്ലാം നന്നായി കഴിച്ചു. എല്ലാത്തിനും നല്ല രുചി. പാചകത്തിൽ ആണുങ്ങൾക്ക് നൂറിൽ നൂറ് മാർക്ക്. ഞങ്ങൾ എല്ലാരും ഇൗ കോേട്ടജിലാണ് താമസിക്കുന്നത്. മൂന്ന് ബെഡ്റൂമും വലിയൊരു ഹാളും ഉള്ള സാമാന്യം വലിയ കോേട്ടജ് ആണ്. ചെറിയൊരു കിച്ചനുമുണ്ട്. എല്ലാ മുറികളും ബാത്ത്റൂം അറ്റാച്ചഡാണ്. പെണ്ണുങ്ങളും കുട്ടികളും മൂന്ന് മുറികളിലായി കിടന്നപ്പോൾ ആണുങ്ങൾ എല്ലാരും ഹാളിൽ പായ വിരിച്ച് ഒരുമിച്ച് കിടന്നു.
നേരം വെളുത്തു. സ്വറ്ററിടാതെ പുറത്തിറങ്ങാനാവില്ല.
‘ഇൗ നേരത്ത് ഒരു കട്ടൻചായ തരാൻ ഇവിടെ ആരുമില്ലേ...?’
എന്നും അങ്ങോട്ട് ഇട്ട് കൊടുക്കുന്ന ചായ ആസ്വദിച്ച് കുടിക്കാറുള്ള പ്രിയതമൻ കേൾക്കെ ഞാൻ ചോദിച്ചു!
കുട്ടികൾ ഒന്നും എഴുന്നേറ്റിട്ടില്ല. അവർ എണീക്കും മുന്നേ ഒരു പ്രഭാതസവാരി ആകാം. വൈകുന്നേരം ജീപ്പിൽ വന്ന വഴിയെ ഇറങ്ങിനടന്നു. നടക്കാൻ തന്നെ പേടി തോന്നുന്ന ഇൗ വഴിയിലൂടെയാണല്ലോ ഇൗ കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ഇന്നലെ വണ്ടികയറി വന്നത് എന്നോർത്തപ്പോൾ വല്ലാത്ത ഉൾക്കിടിലം.
സ്ഥലം ഒന്നാണെങ്കിലും വൈകുന്നേരത്തെ കാഴ്ച്ചയല്ല രാവിെലത്തേത്. താഴെ സ്വിമ്മിങ് പൂൾ ഒക്കെയുണ്ട്. രാവിലെ എട്ട് മുതൽ പത്ത് വരെ ഞങ്ങൾക്കുള്ള സമയമാണ്. ആണുങ്ങളാണ് ആദ്യമിറങ്ങിയത്. പിന്നെ ഞങ്ങളും. പലർക്കും ഇത് ആദ്യ അനുഭവമാണ്. കുട്ടികളൊക്കെ അത്യാഹ്ലാദത്തിലാണ്. നാളെ സ്കൂളിൽ പോയി കൂട്ടുകാരോട് പറയാൻ അവർക്ക് എന്തോരം കഥകളാണ് കിട്ടിയിരിക്കുന്നത്!
കുളി കഴിഞ്ഞെത്തിയപ്പോേഴക്കും ബ്രേക്ക് ഫാസ്റ്റ് എത്തി. അത് റിസോട്ടുകാരുടെ വക കോംപ്ലിമൻററിയാണ്. പുട്ടും കടലക്കറിയും പൊറോട്ടയും മുട്ട റോസ്റ്റും. നേരം 11 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ തിരിച്ചിറങ്ങുകയാണ്. അവിചാരിതമായി കിട്ടിയ അവാച്യ അനുഭൂതിയിലങ്ങനെ നിറഞ്ഞ്നിൽക്കുകയാണ് മനസ്സ്. ഇനിയൊരുനാൾ, ഒരു സായാഹ്നത്തിൽ ഇവിടേക്ക് ഏകാന്തയായി വരണം. പ്രകൃതിയുടെ കൂർത്ത നിശ്വാസങ്ങൾക്കൊപ്പം ഇൗ കുന്നും മലയും പുഴയുമെല്ലാമടങ്ങുന്ന സാകല്യം നമ്മെ നോക്കിയിരിക്കുകയാണെന്ന് തോന്നുമപ്പോൾ!
കോഴിപ്പാറയുടെ സൗന്ദര്യത്തിലേക്ക്
കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മറ്റൊരു മനോഹര കാഴ്ച. കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ഇതിെൻറ പരിപാലന ചുമതല. ചെറിയൊരു ഫീസുമുണ്ട് പ്രവേശനത്തിന്. 40 രൂപ മുതിർന്നവർക്കും 20 രൂപ കുട്ടികൾക്കും. ഞായറാഴ്ച ആയതിനാൽ സന്ദർശകർ ഏറെയുണ്ട്. വെള്ളം കുറവായതിനാൽ വെള്ളച്ചാട്ടിന് അത്ര ശക്തി പോര. കുറേ പേർ വെള്ളത്തിൽ കുളിക്കുന്നുണ്ട്. നേരം 12 മണി കഴിഞ്ഞിട്ടും വെള്ളം തണുത്തുറഞ്ഞ് തന്നെ. ചില ഭാഗങ്ങളിലെല്ലാം നല്ല ആഴമുണ്ട്. അവിടെ കുറേ പേർ കുളിക്കുന്നു. ചിലയിടത്തെല്ലാം അപകടം പതിയിരിപ്പുണ്ട്.
ടൂറിസം വകുപ്പിെൻറ ഉദ്യോഗസ്ഥർ സദാ ജാഗരൂകരായി അവിടെ നിൽപ്പുണ്ട്. നിയന്ത്രണം ലംഘിക്കുന്നവർക്ക് അപ്പപ്പോൾ അവർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്കൊക്കെ ഇറങ്ങാൻ തക്ക വെള്ളമുള്ള സ്ഥലങ്ങളുമുണ്ട്. അൽപം റിസ്ക് ആണെങ്കിലും കുറേ മുകളിലേക്ക് നടന്നുകയറാൻ കഴിയും. കുട്ടികൾ ഉള്ളതിനാൽ അതിന് മിനക്കെട്ടില്ല. കൂട്ടത്തിലെ ആണുങ്ങൾ വെള്ളത്തിൽ ചാടി. വെള്ളം കണ്ടാൽ പിന്നെ നോക്കിനിൽക്കാൻ അവർക്കാവില്ലല്ലോ. ജൈവ വൈവിധ്യങ്ങളുടെ അപൂർവ കലവറ കൂടിയാണ് ഇൗ പ്രദേശം. പല വർണത്തിലുള്ള പൂമ്പാറ്റകളുടെ വലിയൊരു കൂട്ടത്തെ അവിടെയൊരിടത്ത് കണ്ടു.
ചരിത്രമുറങ്ങുന്ന പഴശ്ശി ഗുഹ
കക്കാടംപൊയിൽ വരുന്നവർക്ക് കാണാവുന്ന മറ്റൊരു സ്ഥലമാണ് പഴശ്ശി ഗുഹ. ചരിത്ര കുതുകികൾക്കും സാഹസിക സഞ്ചാരികൾക്കും കൊള്ളാമെങ്കിലും കുഞ്ഞുങ്ങളുമൊത്തുള്ള യാത്രയിൽ പോകാൻ പറ്റിയ ഇടമല്ല ഇത്. അതുകൊണ്ട് തന്നെ ഞങ്ങൾ ആ വഴിക്ക് പോയില്ല.
കക്കാടംപൊയിലിൽനിന്ന് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വരുന്നവഴി ആറ് കിലോമീറ്റർ കൂടി പോയാൽ നായാടംപൊയിലിൽ എത്തും. അവിടെനിന്ന് എസ്റ്റേറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടക്കണം. അവസാന അരകിലോമീറ്റർ കാട്ടിലൂടെയാണ്. കാട്ടുവഴിയിലൂടെ ഇറങ്ങി 100 മീറ്ററോളം പോയാൽ ചരിത്രപ്രസിദ്ധമായ ഈ ഗുഹയിലെത്താം. വയനാട് കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ സൈനിക പോരാട്ടം നടത്തിയിരുന്ന കാലത്ത് പഴശ്ശിരാജയും സൈനികരും ഒളിച്ചുതാമസിച്ചിരുന്ന സ്ഥലമാണ് പഴശ്ശി ഗുഹ. പഴശ്ശിയോടൊപ്പം പോരാടിയ കുറിച്ച്യരും വയനാടന്‍ മലനിരകള്‍ക്കുകീഴെയുള്ള ഈ ഗുഹയിലാണ് അഭയം തേടിയതെന്ന് ചരിത്രം പറയുന്നു. വയനാട്ടിലേക്ക് കാട്ടിലൂടെയാണേൽ ഇവിടെനിന്ന് 20^25 കിലോമീറ്ററേ ഉള്ളൂ. പഴശ്ശിയും സംഘവും വയനാട്ടിലേക്ക് യാത്ര ചെയ്തിരുന്നത് ഇത്വഴി ആയിരിക്കണം. തുരങ്കവും ഒരു കുളത്തിെൻറ അവശിഷ്ടവും ഗുഹയോട് ചേർന്നുണ്ട്. പഴയകാലത്ത് പഴശ്ശിയുെട പട ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഇവിടെ ഉണ്ടായിരുന്നുവത്രെ.
സന്ദർശകരുടെ ശ്രദ്ധക്ക്
1. നിലമ്പൂരിൽനിന്ന് അകമ്പാടം വഴിയോ അരീക്കോട് നിന്ന് തോട്ടുമുക്കം വഴിയോ മുക്കത്ത്നിന്ന് കൂമ്പാറ വഴിയോ
കക്കാടംപൊയിൽ എത്താം. മൂന്നിടത്ത്നിന്നും ഏതാണ്ട് 25 കിലോമീറ്റർ ദൂരം
2. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് തിങ്കളാഴ്ച പ്രവേശനാനുമതിയില്ല.
സാധാരണ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശകർക്ക് പ്രവേശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.