പന്തളം: കുരമ്പാല ആതിരമല സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണിവിടം. ദക്ഷിണകേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ ഒന്നും ജില്ലയിലെ എറ്റവും ഉയരം കൂടിയ മലയുമാണ് ഇത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ആതിരമല സ്ഥിതിചെയ്യുന്നത്.
ഇവിടെനിന്ന് കരിഞ്ഞാലി ചാലും പന്തളവും അടൂരിെൻറയും പ്രദേശങ്ങളും കാണാൻ കഴിയും. നീണ്ടുനിവര്‍ന്ന് കിടക്കുന്ന വയലേലകളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവികളും വിദൂര കാഴ്ചകളുടെ മനോഹാരിത കൂട്ടുന്നു.
ആദിദ്രാവിഡ ഗോത്ര സംസ്കാരത്തില്‍ മലദൈവങ്ങളെ പൂജിച്ച് ജീവിച്ച ജനവിഭാഗങ്ങളെപ്പറ്റിയും ദൈവങ്ങളെപ്പറ്റിയും ഇവിടുത്തെ ചരിത്രത്തിൽ പറയുന്നുണ്ട്. പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാള്, മുത്തപ്പന്, മലക്കരി തുടങ്ങി മലദൈവങ്ങള്‍ അനേകമുണ്ട്.
ആതിരമല എന്ന പേരിെൻറ ഉത്ഭവത്തെപ്പറ്റിയും പല അഭിപ്രായങ്ങൾ പഴമക്കാർ പറയുന്നു.
അതുരന്‍ എന്ന ഒരു അസുരന് ഇവിടെ വസിച്ചിരുന്നെന്നും അതുകൊണ്ട് അസുരമല എന്ന പേരു വന്നുവെന്നുമാണ് അതിലൊരെണ്ണം. പണ്ടുകാലത്ത് ശബരിമലയും പടിഞ്ഞാറ് അറബിക്കടലും വരെ ഇവിടെനിന്നാൽ കാണാമായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.
മലകളുടെ അധിപനായ മലയച്ഛന്‍ (അപ്പൂപ്പന്) കുടികൊള്ളുന്ന ഇവിടം കാലക്രമത്തില്‍ ഇന്നു കാണുന്ന ആതിരമലനട ശിവപാര്‍വതി ക്ഷേത്രമായി മാറി ആദിദ്രാവിഡ സംസ്കാരത്തിെൻറ തിരുശേഷിപ്പുകളായി. മല വിളിച്ചിറക്കി പടയണി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാന്‍ െവപ്പ് എന്നീ ചടങ്ങുകള്‍ ഇന്നും ഇവിടെ നിലനില്ക്കുന്നു.
ചിത്രങ്ങൾ പകർത്തുന്നതിനും കാഴ്ചകൾ ആസ്വദിക്കുന്നതിനും ഒക്കെയായി നിരവധി ആളുകളും യൂടൂബേഴ്സും ആണ് ഇപ്പോൾ ആതിരയിൽ എത്താറുള്ളത് എന്ന് പ്രദേശവാസികൾ പറയുന്നു.
ആതിരമലയുടെ ദൃശ്യചാരുത വെളിവാക്കുന്ന ദൃശ്യം വിഷ്യൽ മീഡിയ പ്രൊഡക്ഷെൻറ ബാനറിൽ പ്രദീപ് കുരമ്പാല സംവിധാനം ചെയ്യുന്ന ആതിരമലക്ക് ഒരു ആമുഖം എന്ന ഡോക്യുമെൻററിയുടെ ചിത്രീകരണം പൂർത്തിയായിവരുന്നു.
കുറച്ചുകാലമായി പന്തളം ടൂറിസത്തിെൻറ കേന്ദ്രബിന്ദുവായിരുന്ന മാവരപ്പാറയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്നാണ് പന്തളത്തെ വിനോദസഞ്ചാര കേന്ദ്രമായി ആതിരമല മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.