ചേര്‍മലയുടെ സായാഹ്നം കൂടുതല്‍ മനോഹരമാകും; പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാൻ പദ്ധതി

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ കുന്നിന്‍പ്രദേശമായ ചേര്‍മലയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആദ്യഘട്ടമായി 3.72 കോടി രൂപ ചെലവഴിച്ച് നടപ്പാത, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, എന്നിവയെല്ലാം ഒരുക്കുന്ന പദ്ധതി നടപ്പാക്കും.

 

സായാഹ്നത്തിലെ ദൃശ്യവിരുന്ന് ആസ്വദിക്കാനായി നിരവധിയാളുകളെത്തുന്ന ചേര്‍മലയെ ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. കേരളത്തിൽ തന്നെ ഏറ്റവും വലിപ്പമുള്ള പ്രകൃതിദത്ത ഗുഹകളിൽ ഒന്ന് ഇവിടെയുള്ളത് പദ്ധതിയുടെ സാധ്യത വർധിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.  

 

Tags:    
News Summary - chermala tourism centre development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.