ദോഹ: കടുത്ത ചൂടുകാലം മാറി, മഴയും പിന്നാലെ തണുപ്പിനെയും വരവേൽക്കാൻ ഒരുങ്ങുന്നതിനിടെ വിനോദ സഞ്ചാരികളുമായി ക്രൂസ് സീസണിന് തുടക്കമാവുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സഞ്ചാരികളെയും വഹിച്ച് ക്രൂസ് കപ്പലുകളെത്തുന്ന പുതു സീസണിലെ ആദ്യസംഘം ശനിയാഴ്ച പഴയ ദോഹ തുറമുഖത്ത് നങ്കൂരമിടും. 2023-2024 ക്രൂസ് സീസണിൽ 81 ക്രൂയിസ് കപ്പലുകൾ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ എട്ട് കപ്പലുകൾ ഖത്തറിലേക്കുള്ള കന്നി യാത്രക്കാണ് ഒരുങ്ങുന്നത്.
ക്രൂസ് സീസണിലെ ആദ്യ കപ്പലായി ക്രിസ്റ്റൽ സിംഫണിയാണ് ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പഴയ ദോഹ തുറമുഖത്ത് നങ്കൂരമിടുന്നത്.കഴിഞ്ഞ വർഷത്തെ ക്രൂസ് സീസണിൽ 2022 ഡിസംബർ മുത ൽ 2023 മാർച്ച് വരെ 253191 ക്രൂയിസ് സന്ദർശകരാണ് ഖത്തറിലെത്തിയത്. മുൻ സീസണിനെ അപേക്ഷിച്ച് 151 ഗണ്യമായ വർധനവാണ് കഴിഞ്ഞ സീസണിൽ രേഖപ്പെടുത്തിയത്. 2022-2023 ക്രൂസ് സീസണിൽ ടേൺ എറൗണ്ടും ട്രാൻസിറ്റും ഉൾപ്പെടെ ഖത്തറിന് 54 ക്രൂയിസ് കോളുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 59 ശതമാനം വർധനവും ഇതിലുണ്ടായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.