കയ്യൂർ കാഴ്ച

വിനോദസഞ്ചാരിക​േള.. കയ്യൂർ വിളിക്കുന്നു

ചെറുവത്തൂർ: വിനോദസഞ്ചാരത്തി​െൻറ സാധ്യത തുറന്ന് കയ്യൂർ ഗ്രാമം. നീലേശ്വരം പാലായിയിൽ കയ്യൂർ കൂക്കോട്ടിനെ ബന്ധിപ്പിച്ച് ഷട്ടർ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ നിരവധി സഞ്ചാരികൾ കയ്യൂരിലെത്തിത്തുടങ്ങി.

കോവിഡ് ഭീഷണിയുള്ളതിനാൽ പ്രാദേശിക സഞ്ചാരികൾ മാത്രമാണ് കയ്യൂരിലെത്തുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് എളുപ്പം കയ്യൂരിലെത്താമെന്നതാണ് നീലേശ്വരം നഗരസഭയിലെ പാലായി കടവിനെയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ താങ്കയി കടവിനെയും ബന്ധിപ്പിച്ച്‌ തേജസ്വിനി പുഴയിൽ നിർമിച്ച പാലത്തി‍െൻറ പ്രധാന ഗുണം. ഇതോടെ താങ്കൈക്കടവിലെ കടത്തും ചരിത്രത്തി​െൻറ ഭാഗമായി.

കയ്യൂർ അയാക്കടവ്, രക്തസാക്ഷിസ്തൂപം, കൂക്കോട്ടെ പ്രകൃതിഭംഗി എന്നിവ നുകർന്ന് ചീമേനിയിലെത്താമെന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. വീരമല ടൂറിസം പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ കയ്യൂർ ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​​ ഗ്രാമമായി മാറും.

കാർഷിക ജീവിതത്തി‍െൻറ അടയാളങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ടെന്നതാണ് കയ്യൂർ പെരുമയുടെ പ്രധാന ആകർഷണീയത. കയ്യൂരിലെ പാളത്തൊപ്പി, കൃഷി, താപ്പിടി എന്നിവയെല്ലാം കയ്യൂരിനെ ശ്രദ്ധേയമാക്കുന്ന അടയാളങ്ങളാണ്.

Tags:    
News Summary - Kaiyur is calling for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.