മറയൂർ: കുറഞ്ഞ ചെലവിൽ കാന്തല്ലൂർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സി പുതിയ സർവിസ് ആരംഭിച്ചു. കാന്തല്ലൂർ മുഴുവൻ ഒരുദിവസം ചുറ്റിക്കറങ്ങുന്നതിനായി ഒരാൾക്ക് 300 രൂപ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്. രാവിലെ 9.30ന് പഴയ മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന സര്‍വിസ് ഉച്ചക്ക് കാന്തല്ലൂരിലെത്തും.
എട്ടാംമൈല്‍, ലക്കം വെള്ളച്ചാട്ടം, മറയൂര്‍ ചന്ദന റിസര്‍വ്, മുനിയറകള്‍, പച്ചക്കറി പാടങ്ങൾ, പഴവര്‍ഗ തോട്ടങ്ങള്‍ തുടങ്ങിയവ സന്ദർശന സ്ഥലങ്ങളിൽ പെടുന്നു. കാന്തല്ലൂരില്‍നിന്ന് ബസ് മൂന്നാറില്‍ വൈകീട്ട് അഞ്ചിന് മടങ്ങിയെത്തും. പരീക്ഷണാടിസ്ഥാനത്തിൽ ട്രിപ് ഞായറാഴ്ച നടത്തി. സ്വീകാര്യത അനുസരിച്ചായിരിക്കും തുടർന്നുള്ള ട്രിപ്പുകൾ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.