കേളകം: ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് പുരോഗമിക്കുമ്പോൾ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ മുന്നേറ്റത്തിലാണ് കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ടൂറിസം വികസന സമിതിയും.യാത്രക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽനിന്നാണ് തുടക്കം.
കൊട്ടിയൂർ വനത്തിലെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്റർ കയറിയാൽ പാലുകാച്ചിയിലെത്താം.മഴക്കാലം വിടവാങ്ങിയതോടെ ദിനേന നിരവധി സംഘങ്ങളാണ് പാലുകാച്ചി മലയിലേക്ക് എത്തുന്നത്. എടത്തൊട്ടി ഡി പോൾ കോളജിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പാലുകാച്ചി മല സന്ദർശിച്ച് പ്രകൃതി പഠനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.