കാസർകോട്: വിനോദസഞ്ചാര മേഖലയിൽ വൻ സാധ്യതകൾ കാത്ത് പൊസടി ഗുംപെ. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ ഒേട്ടറെ പേർ ദിവസവും എത്തുന്നുണ്ട്. വിനോദസഞ്ചാര വകുപ്പ് ഒന്ന് മനസ്സുവെച്ചാൽ വലിയ സാധ്യതകളാണ് ഇവിടെ കാത്തിരിക്കുന്നത്. കാസർകോട് ടൗണിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക് പുത്തിഗെ പഞ്ചായത്തിൽ പെർമുട - ധർമത്തടുക്ക ഗ്രാമത്തിലാണ് പ്രദേശം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം1060 അടി ഉയരത്തിൽ നിലകൊള്ളുന്ന ഇവിടം ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നാണ്.
മുകളിലെത്തിയാൽ മൈതാനം പോലെ നിരപ്പായ പുൽ കോർട്ടാണ് ഏറ്റവും ആകർഷകം. അവിടെ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങൾ വരെ കാണാം. മംഗളൂരുവും അറബിക്കടലും അടക്കം കാണാവുന്ന മനോഹരമായിടം. ഒരേ പോലുള്ള മൂന്നു കുന്നുകളാണ് പൊസടിഗും പെ. മലകളുടെ അടിവാരത്ത് ചരിത്രപരമായ പ്രത്യേകതയുള്ള ഗുഹയുണ്ട്. മുൻ കലക്ടർ ഡോ. സജിത് ബാബുവിെൻറ നേതൃത്വത്തിൽ ഇവിടെ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല. വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ശ്രദ്ധിച്ചാൽ വലിയ സാധ്യതയാണ് പൊസടി ഗുംപെക്ക് ഉള്ളത്.
അടിസ്ഥാന സൗകര്യ വികസനമാണ് ഏറ്റവും അത്യാവശ്യം. സഞ്ചാരികൾക്ക് സുരക്ഷയും കുടിവെള്ള സൗകര്യം പോലുള്ള സൗകര്യങ്ങളും ഒരുക്കിയാൽ ആഭ്യന്തര ടൂറിസത്തിൽ വലിയ മുതൽക്കൂട്ടാവും. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പൊസടി ഗുംപെ താരമാണ്.
ജില്ലയിലെ മറ്റ് വിനോദസഞ്ചാര മേഖലകളുമായി ബന്ധിപ്പിക്കാൻകൂടി ഉതകുന്ന പദ്ധതി ഇവിടെ വരണമെന്ന് സഞ്ചാരി ശരീഫ് ചെമ്പിരിക്ക പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള ഏക്കർ കണക്കിന് ഭൂമിയാണിത്. പഞ്ചായത്തുകൾ തോറും ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുക എന്നതാണ് സംസ്ഥാന സർക്കാറിന്റെ പുതിയ തീരുമാനം. അതിൽ ഇൗ പ്രദേശവും ഉൾപ്പെടുത്താൻ കഴിയുമോയെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.