ഉത്തരവാദിത്ത ടൂറിസം; 10 സ്ഥലങ്ങളിൽ സ്ട്രീറ്റ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ 10 സ്ഥലങ്ങളിൽ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ കടലുണ്ടി (കോഴിക്കോട്), കാന്തല്ലൂർ (ഇടുക്കി), പിണറായി, അഞ്ചരക്കണ്ടി (കണ്ണൂർ), വലിയപറമ്പ് (കാസർകോട്), ചേകാടി (വയനാട്), തൃത്താല, പട്ടിത്തറ (പാലക്കാട്), മറവൻതുരുത്ത്, മാഞ്ചിറ (കോ‌ട്ടയം) എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്തിനായി കിഫ്‍ബി വഴി ബൃഹത്തായ ടൂറിസം പദ്ധതി ന‌‌ടപ്പാക്കും.

അതിനുശേഷം മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. കോവിഡ് ശമിച്ച സാഹചര്യത്തിൽ ഇത്തവണ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷംതന്നെ 25 കോളജുകളിൽ ടൂറിസം ക്ലബ് ആരംഭിക്കും.

Tags:    
News Summary - responsible tourism; Street plan in 10 locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.