പാലക്കാട്: ലോക്ഡൗണിെൻറ ആലസ്യമൊഴിഞ്ഞ് സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. േരാഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇളവ് നൽകിയേതാടെ മേഖലയിലെ തൊഴിലാളികളടക്കമുള്ളവർ പ്രതീക്ഷയിലാണ്.
പ്രാദേശിക തരംതിരിവ് പുനഃക്രമീകരിച്ച് എ, ബി വിഭാഗത്തിലാണ് ഇളവുകൾ. ജില്ലയിൽ നെല്ലിയാമ്പതി, അട്ടപ്പാടി, മലമ്പുഴ ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഇനിമുതൽ താമസം ലഭ്യമാകും. ഇവിടങ്ങളിലെ സർക്കാറിന് കീഴിലെ ഉദ്യാനങ്ങൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതിയായിട്ടില്ല. റിസോർട്ടുകളും ഹോം സ്റ്റേകളുമാണ് പ്രവർത്തിക്കുക.
ഇതോടെ ചെറിയ ആശ്വാസത്തിലാണ് ഈ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരും. മൺസൂണിൽ പ്രകൃതി ഭംഗിയാസ്വദിക്കാൻ സ്ഥലം കണ്ടെത്തി രോഗസ്ഥിരീകരണനിരക്ക് കൂടി മനസ്സിലാക്കിവേണം യാത്ര തിരിക്കാൻ. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. എങ്കിൽ മാത്രമേ താമസം സാധ്യമാകൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ ചട്ടങ്ങളും ടൂറിസം മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളും പാലിക്കണം.
സഞ്ചാരികളെ വരവേൽക്കാൻ മുഖം മിനുക്കുകയാണ് ഡാമുകൾ. പോത്തുണ്ടി, മംഗലം ഡാമുകളിൽ സാഹസിക ടൂറിസം, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിൽ മികച്ച പൂന്തോട്ടങ്ങളും നല്ല നടപ്പാതകളുമായി ഉദ്യാനങ്ങൾ നവീകരിക്കുന്നുണ്ട്. സഞ്ചാരികൾക്കായുള്ള കുടിവെള്ള യൂനിറ്റ്, വൈദ്യുതീകരണം, ടോയ്ലറ്റ് ബ്ലോക്ക്, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, പ്രതിമയുടെ നവീകരണവും സെൽഫി പോയൻറ് എന്നിവയും ഇവിടങ്ങളിൽ ഉണ്ടാകും.
വിനോദസഞ്ചാരവകുപ്പിന് കീഴിൽവരുന്ന ഡാമുകളോട് ചേർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം ഉടൻ ഉണ്ടാകില്ല. കോവിഡ് കുറയുന്നതിനനുസരിച്ച് മാത്രമേ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകൂ.
അനുമതി ലഭിക്കുന്ന മുറക്ക് സഞ്ചാരികളെ വരവേൽക്കാൻ വനംവകുപ്പിന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഒരുങ്ങുന്നു. ധോണി, മീൻവല്ലം, അനങ്ങൻമല, സൈലൻറ്വാലി, പറമ്പിക്കുളം എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആദിവാസിമേഖലകൾ കൂടിയായതിനാൽ കർശനമായാകും പ്രവേശനമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.