അരൂർ (ആലപ്പുഴ): അന്ധകാരനഴിയിൽ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. കോവിഡ് ഈ മനോഹര തീരത്തെയും ശൂന്യമാക്കിയിരുന്നു. കടൽ കാണാനും അസ്തമയം ആസ്വദിക്കാനും അരൂർ മേഖലയിലെ ഏറ്റവും മികച്ച സ്ഥലമാണ് അന്ധകാരനഴി. പണ്ടുമുതലേ ഇവിടെ കാഴ്ചക്ക് ഇമ്പമായി ലൈറ്റ് ഹൗസുമുണ്ട്.
പുതുതായി സർക്യൂട്ട് ടൂറിസത്തിെൻറ ഭാഗമായി നിരവധി മനോഹര കെട്ടിടങ്ങൾ നിർമിച്ചിരുന്നു. കോടികളുടെ ചെലവിൽ നിർമിച്ച കെട്ടിടങ്ങൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. കടലോരത്തെ ഉപ്പുകാറ്റേറ്റ് ലോഹനിർമിതികളായ പല എടുപ്പുകളും ദ്രവിച്ച് ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചുതുടങ്ങി.
യാത്രികർക്ക് കടൽക്കാറ്റേറ്റ് നടക്കാനുള്ള വാക് വേയിൽ പാകിയ ടൈൽസ് പൊട്ടി തകർന്നുതുടങ്ങി. തുടർ നടത്തിപ്പിന് ആളില്ലാതെവന്നതോടെ ബോട്ട് ജെട്ടിയും ലേല ഹാളും നശിച്ചു. എങ്കിലും അന്ധകാരനഴി എന്ന പേര് അന്വർഥമാക്കുംവിധം അസ്തമയത്തിൽ ഇവിടം ഇരുട്ടിലേക്ക് പോകുംമുമ്പ് ഇത്തിരിവെട്ടത്തിൽ പ്രകൃതിയുടെ മനോഹാരിത മനുഷ്യനുവേണ്ടി ദൃശ്യമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.