പേരാമ്പ്ര: നൊച്ചാട്-കോട്ടൂർ പഞ്ചായത്തുകളിലുൾപ്പെട്ട വേയപ്പാറ-ചെങ്ങോടുമല പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിന് അനന്തസാധ്യതകൾ. സമുദ്രനിരപ്പിൽനിന്നും 300 മീറ്ററോളം ഉയരത്തിലാണ് ചെങ്ങോടുമലയും വേയപ്പാറയുമുള്ളത്. നരയംകുളത്ത് സ്ഥിതിചെയ്യുന്ന കൂറ്റൻ പാറയാണ് വേയപ്പാറ. ഇത് റവന്യൂ ഭൂമിയാണ്. വളരെ മനോഹരമായ വ്യൂ പോയൻറാണ് ഈ പാറയിൽനിന്നും നാലുഭാഗത്തേക്കും.
കിലോമീറ്ററുകൾക്കപ്പുറമുള്ള കടൽപോലും വേയപ്പാറയിൽ നിന്ന് ദൃശ്യമാവും. വാനനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് വേയപ്പാറ-ചെങ്ങോടുമല പ്രദേശം. വേയപ്പാറ കയറി അവിടെനിന്ന് ചെങ്ങോടുമലയിലേക്കുള്ള ട്രക്കിങ് സാഹസിക സഞ്ചാരികൾക്ക് ഓർമയിൽ സൂക്ഷിക്കാനുള്ള യാത്രയായിരിക്കും.
വേയപ്പാറയിൽ നിന്ന് ചെങ്ങോടുമലയിലേക്കുള്ള യാത്ര രണ്ട് കിലോമീറ്ററിലധികമുണ്ടാവും. സഞ്ചാരികളുടെ മനം നിറക്കുന്ന കാഴ്ചകളാണ് ഈ യാത്രയിൽ പ്രകൃതി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് വേണ്ടവിധം വിനിയോഗിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വയലട-കക്കയം-പെരുവണ്ണാമൂഴി-വേയപ്പാറ-ചെങ്ങോടുമല-മുത്തശ്ശിപ്പാറ ഉൾപ്പെടുത്തി ഒരു വിനോദ സഞ്ചാര ഇടനാഴി ഒരുക്കിയാൽ ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് അത് വലിയ മുതൽക്കൂട്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.