വീണ്ടും ലോക്ഡൗൺ ദിനങ്ങളിലൂടെ കടന്നുപോവുകയാണ് രാജ്യം. പെെട്ടന്നുള്ള ഇൗ അടച്ചുപൂട്ടൽ പലർക്കും മുഷിപ്പായിരിക്കും നൽകുക. അതിനിൽനിന്ന് മോചനം നേടാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് http://musicaldrive.herokuapp.com/index.html എന്നത്.
ലോകത്തിലെ വിവിധ നഗരങ്ങളിലൂടെ വാഹനത്തിെൻറ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന അനുഭവമാണ് ഇൗ വെബ്സൈറ്റ് നൽകുക. ഇതോടൊപ്പം എഫ്.എം സ്റ്റേഷനുകളിൽനിന്നുള്ള സംഗീതവും റോഡിലെ ബഹളവുമെല്ലാം ഇവിടെ കേൾക്കാനാകും.
മുംബൈയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ ഖുഷീൽ ഷാ എന്ന 19കാരനാണ് ഇൗ വെബ് ആപ്പിെൻറ ഉപജ്ഞാതാവ്. കഴിഞ്ഞവർഷത്തെ ലോക്ഡൗൺ കാലത്താണ് ഇതിന് തുടക്കമിടുന്നത്.
ആദ്യഘട്ടത്തിൽ ഇന്ത്യയിൽനിന്നുള്ള 22 നഗരങ്ങളിലെ വിഡിയോകളാണ് ഇതിലുണ്ടായിരുന്നത്. കൂടുതൽ ആളുകളിലേക്ക് വെബ്സൈറ്റ് എത്തിയതോടെ വിവിധ രാജ്യങ്ങളിലെ നഗരങ്ങൾ ഇതിൽ ഉൾപ്പെടുത്തി.
നിലവിൽ അമേരിക്ക, കാനഡ, യു.എ.ഇ, ബ്രിട്ടൻ എന്നിവിടങ്ങളിലെ റോഡുകളിലൂടെയുള്ള ഡ്രൈവ് ഇതിൽ കാണാനാകും. യൂട്യൂബിൽനിന്നുള്ള വിഡിയോകൾ തെൻറ വെബ്സൈറ്റിലേക്ക് എംബഡ് ചെയ്താണ് ഖുഷീൽ ഷാ ഇത് യാഥാർഥ്യമാക്കിയത്.
കേരളത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾക്കിടയിൽ ഇൗ വെബ്സൈറ്റ് ഒരിക്കൽകൂടി പ്രചാരത്തിൽ വന്നിരിക്കുകയാണ്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
വെബ്സൈറ്റ് സന്ദർശിക്കുവാൻ: http://musicaldrive.herokuapp.com/index.html
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.