പലരുടെയും ദിനചര്യയുടെ ഭാഗമാണ് ചായ. ആവി പറക്കുന്ന വിവിധ തരം ചായകളും ചായക്കടകളും പരീക്ഷിക്കുന്നതും മിക്കവരുടെയും ഹോബിയാണ്. അത്തരം ചായ പ്രേമികളെ പ്രലോഭിപ്പിക്കുന്ന ഒന്നാണ് ജപ്പാനിലെ ഇൗ ചായക്കട. 860 വർഷം പഴക്കംവരുന്ന ഇൗ കട ലോകത്തിലെ തന്നെ ആദ്യത്തെ ചായക്കടകളിൽ ഒന്നാണ്.
ഉജി നഗരത്തിന് സമീപത്തെ ക്യോട്ടോയിലാണ് 1160ൽ സ്ഥാപിച്ച സ്യൂൻ ടീ എന്ന കടയുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കമ്പനികളുടെ പട്ടികയിൽ 26ാം സ്ഥാനത്താണ് സ്യൂൻ ടീ. ഇൗ പട്ടികയിലെ മികച്ച അഞ്ച് കമ്പനികളും ജപ്പാനിൽനിന്നുള്ളവയാണ്.
സ്യൂൻ കുടുംബത്തിലെ 24ാം തലമുറയിൽ പെട്ടവരാണ് ഇൗ ടീ ഹൗസ് ഇപ്പോൾ കൊണ്ടുനടക്കുന്നത്. ഇൗ ചായക്കടയുടെ സ്ഥാപകൻ ഒരു സമുറായി ആയിരുന്നുവെന്നും അദ്ദേഹം ജനറൽ മിനാമോട്ടോ നോ യോറിമാസയുടെ കീഴിൽ സേവനമനുഷ്ഠിച്ചതായും ചരിത്രമുണ്ട്.
കെനിയൻ ഉജി സ്റ്റേഷന് മുന്നിൽ സ്ഥിതിചെയ്യുന്ന ഇൗ ടീ ഹൗസ് 1672ൽ പുതുക്കിപ്പണിതു. ഇഡോ കാലഘട്ടത്തിലെ വാസ്തുവിദ്യാപ്രകാരമായിരുന്നു ഇതിെൻറ പുനർനിർമാണം. ഇതിനകത്ത് ഉപയോഗിക്കുന്ന സെറാമിക് ടീ ജാറുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജപ്പാെൻറ പൗരാണികതയുടെ ശേഷിപ്പുകൾ കൂടിയാണിത്.
ഇവിടെ മരത്തിെൻറ വലിയൊരു ബക്കറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്. ജാപ്പൻ മോഡൽ ചായ അവതരിപ്പിച്ചതായി അറിയപ്പെടുന്ന സെൻ നോ റികു നിർമിച്ചതാണ് ഇൗ ബക്കറ്റെന്ന് പറയപ്പെടുന്നു.
സ്വദിഷ്ടമായ വിവിധതരം ചായകളും പലഹാരങ്ങളും ഇവിടെ ലഭിക്കും. മച്ച ടീ ആണ് ഇതിൽ ഏറെ പ്രശസ്തം. കൂടാതെ ചൂടുവെള്ളത്തിൽ തേയിലയുടെ ഇലകൾ നിറച്ച സെഞ്ച, ജിയോകുറോ ഗ്രീൻ ടീ, തേയിലച്ചെടികളിൽ നിന്നുള്ള ചില്ലകൾ അടങ്ങിയ കരിഗെയ്ൻ എന്നിവയെല്ലാം ഇവിടെനിന്ന് നുകരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.