ഏതാനും ദിവസങ്ങളായി രാജ്യമെങ്ങും ദീപാവലിയുടെ ആഘോഷത്തിമിർപ്പിലാണ്. ഈ ആഘോഷത്തിെൻറ ഭാഗമായിരിക്കുകയാണ് ഡൽഹിയിൽ ഹസ്രത്ത് നിസമുദ്ദീൻ ഔലിയ ദർഗയും. കഴിഞ്ഞദിവസം വൈകീട്ട് വ്യത്യസ്ത ലൈറ്റുകളാലും ദീപം തെളിയിച്ച മൺവിളക്കുകളാലും (ദിയ) ദർഗ അലങ്കരിച്ചു. നിരവധി വിശ്വാസികൾ ദർഗ സന്ദർശിച്ച് ദീപാവലി ആഘോഷിക്കുന്നതിെൻറ ഭാഗമായി 'ദിയ' പ്രകാശിപ്പിച്ച് പ്രാർത്ഥന നടത്തി.
'ഹസ്രത്ത് മഹ്ബൂബ് ഇലാഹിയുടെ അനുയായികളായി എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവരുണ്ട്. ആഘോഷ സമയങ്ങളിലും അല്ലാത്തപ്പോഴും അവർ ഇവിടെ സന്ദർശിക്കാറുണ്ട്. ഇത്തവണ അവർ ദിയകൾ പ്രകാശിപ്പിച്ചാണ് മടങ്ങിയത്. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വേദി കൂടിയാണ് ദർഗകൾ' -ദർഗ കമ്മിറ്റി അംഗം പീർസാദ അൽതമാഷ് നിസാമി പറഞ്ഞു.
'ദർഗ ദിയകളാൽ അലങ്കരിച്ചിരിക്കുന്നു, ദീപാവലി ആഘോഷത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ വർഷവും ആളുകൾ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു. ദർഗയിലെ ഈ ഊർജ്ജസലമായ അന്തരീക്ഷം കാണുന്നത് ഏറെ ഉത്തമമാണ്' -പീർസാദ അൽതമാഷ് നിസാമി കൂട്ടിച്ചേർത്തു.
സൂഫീവര്യനായ നിസാമുദ്ദീൻ ഔലിയയുടെ (1238-1325) അന്ത്യവിശ്രമ സ്ഥലമാണിത്. ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന് അടുത്താണ് ദർഗ. എല്ലാ മതസ്ഥരും ഇവിടം സന്ദർശിക്കാറുണ്ട്. അമീർ ഖുസ്രോയുടെയും മുഗൾ രാജ്ഞി ജെഹൻ ആരാ ബീഗത്തിെൻറയും ഖബറിടങ്ങൾ ഇവിടെയുണ്ട്. തലസ്ഥാന നഗരിയിലെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.