കോവിഡ് ലോകത്തുണ്ടാക്കിയ മാറ്റങ്ങൾ അനവധിയാണ്. അതിൽ പ്രധാനപ്പെട്ടതായിരുന്നു പ്രത്യേകിച്ച് ലക്ഷ്യസ്ഥാനമില്ലാതെ സഞ്ചാരികളെ കൊണ്ടുപോകുന്ന വിമാനങ്ങളും കപ്പലുകളുമെല്ലാം.
ആകാശത്തുനിന്ന് പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ ഉതകുന്ന ഇത്തരം വിമാനങ്ങളിൽ കയറാൻ യാത്രക്കാരുടെ ഇടിയായിരുന്നു. ലോക്ഡൗൺ കാരണം കാര്യമായി പുറത്തിറങ്ങാൻ കഴിയാത്തവരെയും വിമാന യാത്രകളെ സംബന്ധിച്ച് നഷ്ടം ബോധം ഉണ്ടായവരെയുമാണ് ഇത്തരം സർവിസുകൾ ആകർഷിപ്പിച്ചത്.
അതേസമയം, പ്രകൃതിയൊരുക്കിയ മനോഹര കാഴ്ചകൾക്ക് പുറമെ ആത്മീയ അനുഭൂതി കൂടി പകർന്നേകുന്ന യാത്ര ഒരുക്കുകയാണ് തായ് എയർവേഴ്സ്. ബാേങ്കാക്കിലെ സുവർണഭൂമിയിൽനിന്നാണ് ഇൗ വിമാനം പറന്നുയരുക. മൂന്ന് മണിക്കൂർ യാത്രക്കിടയിൽ 99 ബുദ്ധമത പുണ്യകേന്ദ്രങ്ങൾ സഞ്ചാരികൾക്ക് ആകാശത്തുനിന്ന് ദർശിക്കാം. തായ്ലാൻഡിലെ 33 പ്രവിശ്യകളിലൂടെയാകും വിമാനത്തിെൻറ യാത്ര.
നവംബർ 30നാണ് ആദ്യ സർവിസ്. ചോൺ ഭുരി, റായോൻങ്, സുറത് താനി, പ്രച്വാപ് ഗിരിഖാൻ, നാഖോൻ പാതോം, സുബൻ ഭുരി, അയുത്തായ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങൾക്ക് സമീപത്തുകൂടിയാകും യാത്ര.
കൂടാതെ യാത്രക്കാർക്ക് വിശിഷ്ട സുവനീറുകളും നൽകും. ഇതിൽ പ്രാർഥന പുസ്തകങ്ങളും ബുദ്ധമത പ്രകാരമുള്ള ചരടുകളുമെല്ലാം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ കണ്ട് മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാകും ഇൗ യാത്രയെന്ന് തായ് എയർവേഴ്സ് അധികൃതർ വ്യക്താമക്കുന്നു. ഏകദേശം 15,000 രൂപയാണ് ഇക്കോണമി നിരക്ക്. ബിസിനസ് ക്ലാസിൽ 24,000 രൂപ വരും ഒരാൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.