സംസ്‌കൃതം മാത്രം സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ഗ്രാമം. അങ്ങനെയുമുണ്ടൊരു സ്ഥലം നമ്മുടെ രാജ്യത്ത്. കർണാടകയിലെ ഷിമോഗ ജില്ലയിൽ ശിവമോഗക്കടുത്തുള്ള മത്തൂരു എന്ന ഗ്രാമത്തിൽ ചെന്നാൽ സംസ്കൃതത്തിെൻറ അറിവുകളിലേക്ക് നിങ്ങൾക്ക് ഇറങ്ങിച്ചെല്ലാം.
ദൈനംദിന ആശയവിനിമയത്തിന് സംസ്‌കൃതം മാത്രം ഉപയോഗിക്കുന്ന ഇന്ത്യയിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നാണിത്. ഏകദേശം 40 വർഷം മുമ്പ്, 1981ൽ സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച സംസ്കൃത ഭാരതി എന്ന സംഘടന 10 ദിവസത്തെ പരിശീലനം മത്തൂരിൽ സംഘടിപ്പിക്കുകയുണ്ടായി. അയൽപ്രദേശമായ ഉഡുപ്പിയിലെ പെജവാർ മഠത്തിലെ ദർശകൻ ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിൽ പങ്കെടുത്തു. സംസ്‌കൃതം പഠിക്കാനും സംരക്ഷിക്കാനുമുള്ള ഗ്രാമീണരുടെ ആവേശം കണ്ടതോടെ മത്തൂരിനെ സംസ്കൃത ഗ്രാമമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
600 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽനിന്ന് കുടിയേറിയ പുരാതന ബ്രാഹ്മണ സമൂഹമാണ് മത്തൂരിലെ ജനങ്ങൾ. നെല്ലും അടക്കയും കൃഷി ചെയ്യുന്ന കാർഷിക ഗ്രാമം കൂടിയാണിത്. പരമ്പാരഗത വിദ്യാലയത്തിൽനിന്നാണ് ഇവിടുത്തുകാർ സംസ്‌കൃതം പഠിക്കുന്നത്. വിദ്യാർത്ഥികൾ 10 വയസ്സ് മുതൽ സംസ്കൃതവും വേദങ്ങളും പഠിക്കുന്നു.
പ്രാദേശിക ചുവർചിത്രങ്ങളിൽ പോലും സംസ്‌കൃതം നിറഞ്ഞുനിൽക്കുന്നു. രാമക്ഷേത്രം, ശിവക്ഷേത്രം, സോമേശ്വര ക്ഷേത്രം, ലക്ഷ്മികേശവ ക്ഷേത്രം എന്നിവയും ഇൗ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിന് സമീപം ഒഴുകുന്ന തുംഗ നദി മുറിച്ചുകടന്നാൽ മത്തൂരിെൻറ ഇരട്ട ഗ്രാമമായ ഹൊസഹള്ളിയിലെത്താം. കർണാടകയിലെ ആലാപനത്തിെൻറയും കഥപറച്ചിലിെൻറയും പ്രത്യേക രൂപമായ പുരാതന ഗമാക കലയെ കൊണ്ടുനടക്കുന്നവരാണ് മത്തൂരും ഹൊസഹള്ളിയും. കൂടാതെ ഹൊസഹള്ളിക്കാരുടെയും സംസാരഭാഷ സംസ്‌കൃതം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.