നിങ്ങളുടെ വിലയിൽ ഹോട്ടൽ റൂമുകൾ ബുക്ക്​ ചെയ്യാം; ലോകത്തിലെ ആദ്യ സോഷ്യൽ-ട്രാവൽ പ്ലാറ്റ്​ഫോം ഇന്ത്യയിലും

യാത്രയും സമൂഹവും എന്ന ആശയത്തെ അടിസ്​ഥാനമാക്കി പ്രവർത്തിക്കുന്ന ബിഡ്​വിംഗ്​സ്​ ഇന്ത്യയിലും സാന്നിധ്യമറിയിക്കുന്നു. ഇടനിലക്കാരില്ലാതെ യാത്രക്കാരെയും ഹോട്ടലുകളെയും ഈ പ്ലാറ്റ്​​േഫാം വഴി ബന്ധിപ്പിക്കാനാവുമെന്ന്​ കമ്പനി അവകാ​ശപ്പെടുന്നു.

യാത്രക്കാർക്ക് നിരവധി ഹോട്ടലുകളിൽനിന്ന് ഇഷ്​ട​മുള്ളത്​ അവരുടെ സ്വന്തം വിലക്കനുസരിച്ച്​ തിരഞ്ഞെടുത്ത്​ ബുക്ക്​ ചെയ്യാം എന്നതാണ്​ ഇതിന്‍റെ പ്രത്യേകത. ഇടനിലക്കാരില്ലാതെ ഹോട്ടലുകളും യാത്രക്കാരും തമ്മിൽ നേരിട്ട്​ ബന്ധപ്പെടുന്നതിനാൽ റൂമുകളുടെ വിലനിർണയം സുതാര്യമായിത്തീരുന്നു. ലോകമെമ്പാടുമുള്ള യാത്രക്കാരെ ബന്ധിപ്പിക്കുകയും യാത്രാനുഭവങ്ങൾ പങ്കുവെക്കുകയും ഉൾക്കാഴ്ചകൾ നേടുകയും ചെയ്യുന്നു എന്നതാണ് പ്ലാറ്റ്‌ഫോമിന്‍റെ സാമൂഹിക വശം.

പ്ലാറ്റ്‌ഫോമിന്‍റെ സുതാര്യതയും എളുപ്പവും ഹോട്ടലുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃത ഓഫറുകളും വിലനിർണയവും വാഗ്ദാനം ചെയ്യാൻ സാധിക്കുന്നു. ഇടനിലക്കാർക്ക്​ കമീഷൻ നൽകാതെ നേരിട്ട് ബുക്കിങ്​ എടുക്കുന്നതിനാൽ ഹോട്ടലുകൾക്കും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നു.

ബുക്കിങ്ങിന്​ മുമ്പ് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ ഇവിടെ സൗകര്യമുണ്ട്​. ഇത്​ മികച്ചതും പ്രസക്തവുമായ ഓഫറുകളിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഹോട്ടലുകളെ പ്രാപ്തമാക്കുന്നു.

വ്യക്തിഗത ബുക്കിങ്ങിന്​ പുറമെ, ഗ്രൂപ്പ്​ ബുക്കിങ്ങിന്​ ആവശ്യമായ പേറ്റന്‍റ്​ നേടിയ സംവിധാനവും ഇതിലുണ്ട്​. വിവാഹം പോലുള്ള വലിയ ചടങ്ങുകൾക്ക്​ ഇതുവഴി ഹോട്ടലുകൾ ബുക്ക്​ ചെയ്യാൻ സാധിക്കും.


ബിഡ്​വിംഗ്സിനെ കൂടുതൽ സവിശേഷമാക്കുന്നത് ഇതിലെ ലേലമാണ്​. യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ, അതായത്​ സമർപ്പിത ഷെഫ്, പ്രഭാത ഭക്ഷണം, എയർപോർട്ട് പിക്കപ്പ്, കടൽക്കാഴ്ച, പ്രാദേശിക അനുഭവം തുടങ്ങിയവ അവർക്ക് ഇഷ്ടമുള്ള ഹോട്ടലിൽ ഒരു പ്രത്യേക വിലക്ക്​ ആവശ്യപ്പെടാം. പ്രസ്തുത ആവശ്യം ഹോട്ടലും അംഗീകരിക്കുന്നുവെങ്കിൽ ഇടപാട് പൂർത്തിയാകും. അതല്ലെങ്കിൽ ഹോട്ടലുകൾക്ക് അവരുടെ വില പറയാനും സാധിക്കും.

ലോകത്തിലെ 800ഓളം നഗരങ്ങളിൽ ഇതിന്‍റെ സേവനം ലഭ്യമാണ്​. ഇന്ത്യയിൽ ഒമ്പതിനായിരത്തിലധികം ഹോട്ടലുകൾ ലിസ്റ്റ്​ ചെയ്തിട്ടുണ്ട്. കൂടാതെ സൗജന്യ ബിഡ്​വിംഗ്സ് ഇൻവെന്‍ററി മാനേജ്മെന്‍റ്​ സംവിധാനം ഉപയോഗിച്ച് റൂം ലേലം ചെയ്​ത്​ ബുക്ക്​ ചെയ്യാനും നിരക്കുകൾ പ്രസിദ്ധീകരിക്കാനും ആയിരത്തിലേറെ ഹോട്ടലുകളുമായി ധാരണയായിട്ടുണ്ട്​. ആഡംബര ഹോട്ടലുകൾ മുതൽ കുറഞ്ഞ ചെലവിലുള്ള റൂമുകൾ വരെ ഇതിൽ കണ്ടെത്താനാകും. 

വെബ്​സൈറ്റ്​ സന്ദർശിക്കാൻ: https://social.BidWings.com

Tags:    
News Summary - India also has the world's first social-travel platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.